Film News

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന് താഴെ ഞരമ്പന്റെ കമന്റ്‌, കിടിലൻ മറുപടി ആയി അപർണ നായർ.

ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനമുറപ്പിച്ചു നടിയാണ് അപർണ നായർ. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി അപർണ മാറിയിട്ടുണ്ട്. അതുകൊണ്ട് അപർണയ്ക്ക് ആരാധകരും ഏറെയാണ്. ഹരിഹരൻ എംടി ടീമിൻറെ മയൂഖം എന്ന ചിത്രത്തിലാണ് ആദ്യമായി അപർണ നായർ അഭിനയിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അപർണ പ്രേക്ഷകർക്ക് സുപരിചിതയായത്. എങ്കിലും നിവേദ്യം എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു. കൂടുതലായി താരത്തെ ആളുകൾക്ക് മുൻപിൽ ഒരു ആരാധനയ്ക്ക് ഇടയാക്കിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അപർണ്ണ.

പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർക്ക് മുൻപിലേക്ക് അപർണ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ വൈറൽ ആവുകയും ചെയ്യാറുണ്ട്. അടുത്തിടെ താരം പങ്കുവച്ച ഒരു ചിത്രത്തിന് ഒരു ഞരമ്പുരോഗി ഇട്ട് കമൻറ് ആയിരുന്നു ശ്രദ്ധ നേടിയത്. വളരെ മാന്യമായി വസ്ത്രം ധരിച്ച് ഒരു ചിത്രമായിരുന്നു അപർണ നായർ പങ്കുവെച്ചത്. ഇതിനടിയിൽ ആയിരുന്നു ഞരമ്പിൻറെ ഒരു ചൊറിയൻ കമൻറ് വന്നത്. നിരവധി പേർ മാന്യമായി കമൻറ് ഇട്ടപ്പോൾ ഇയാൾ ഇട്ട കമൻറ് ആയിരുന്നു ശ്രദ്ധനേടി കൊണ്ടിരുന്നത്. കൊതിയാവുന്നു എന്നായിരുന്നു ഇയാൾ ചിത്രത്തിനു താഴെ കമൻറ് ഇട്ടത്. ഉടൻ തന്നെ കിടിലൻ മറുപടിയുമായി അപർണ എത്തി. ആണോ വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നുന്നുണ്ടോ എന്നായിരുന്നു അപർണ്ണയുടെ മറുപടി.

ഇതിനകം തന്നെ അപർണയുടെ ഈ മറുപടി വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. കൊക്ക്ടൈൽ എന്ന ചിത്രത്തിലെ താരത്തിന്റെ നെഗറ്റീവ് കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും കയ്യിൽ ലഭിക്കുന്ന കഥാപാത്രം വളരെ മികച്ചതാക്കുവാൻ അപർണയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. അതുകൊണ്ട് തന്നെയാണ് അപർണയ്ക്ക് നിരവധി ആരാധകരും. സോഷ്യൽമീഡിയയിലും നിരവധി ആരാധകരാണ് അപർണയ്ക്ക് ഉള്ളത്. വളരെ പെട്ടെന്ന് അപർണയുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ എറ്റെടുക്കാറുണ്ട്. സിനിമ നടിമാരുടെ ചിത്രങ്ങൾക്ക് താഴെ അസഭ്യവർഷവും ആയി എത്തുന്നവർ നിരവധിയാണ്.

അതുകൊണ്ടു തന്നെ പലപ്പോഴും ഇവരുടെ പല ചിത്രങ്ങളും ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ചിലർ പ്രതികരിക്കുകയാണ് ചെയ്യുന്നതെങ്കിൽ മറ്റുചിലർ പ്രതികരിക്കാതെ ഇരിക്കുകയാണ് ചെയ്യുന്നത്. ചിലർ വെട്ടിത്തുറന്ന് തന്നെ പ്രതികരണങ്ങൾ നടത്തുന്ന കാഴ്ചയും കാണാറുണ്ട്. പണ്ടൊക്കെ കൂടുതൽ ആളുകളും പ്രതികരിക്കാതിരിക്കുക ആയിരുന്നു എങ്കിൽ ഇപ്പോൾ കൂടുതൽ പേരും പ്രതികരിക്കുന്ന രീതിയാണ് കണ്ടു വരുന്നത്. ചൊറിയൻ കമൻറുകളുമായി വരുന്നവർക്ക് നടി നല്ല രീതിയിൽ തന്നെ മറുപടി കൊടുക്കാറുണ്ട്. നായിക അല്ലേ അതുകൊണ്ട് തന്നെ അവരോടെ എന്തു പറഞ്ഞാലും കുഴപ്പമില്ല എന്ന രീതിയിലാണ് ചിലർ പ്രതികരിക്കാതെ ഇരിക്കുന്നത്. എന്നാൽ പ്രതികരിച്ചു കഴിയുമ്പോൾ ഇത്തരക്കാരുടെ വായടഞ്ഞു പോകുന്നതും അപ്പോൾ തന്നെ കമൻറ് ഡിലീറ്റ് ചെയ്യുന്നത് ഒക്കെയാണ് കണ്ടത്. അപ്പോൾ പ്രതികരിക്കാതിരിക്കുന്നത് ആണ് പ്രശ്നം എന്ന് ഇപ്പോൾ താരങ്ങൾക്കും മനസ്സിലായിട്ടുണ്ട്.

The Latest

To Top