Kerala

ഇന്നല്ലെങ്കിൽ ഒരു ദിവസം ആ സത്യം പുറത്ത് വരുന്നതായിരിക്കും – വിവാഹ ബന്ധം നിലനിന്നത് അകെ ഒരു വർഷം -മനസ്സ് തുറന്ന് താരം

മലയാളികൾ ബിഗ്സ്ക്രീനും മിനിസ്‌ക്രീനും ഒരുമിച്ചാണ് കൊണ്ടു പോകാറുള്ളത്.

ഒരുപാട് ബിഗ്സ്ക്രീനിലുള്ള നടിമാരെക്കാളും പ്രേഷകർക്ക് ഏറെ പ്രിയങ്കരം മിനിസ്ക്രീനിലുള്ള നടിമാരെയാണ്. അത്തരത്തിലുള്ള സീരിയൽ പ്രേഷകരുടെ പ്രിയങ്കരിയാണ് ആരതി സോജൻ. ഭാഗ്യജാതകത്തിലെ മാധുരിയായും, മഞ്ഞുരുകം കാലത്തിലെ രമ്യയായും, പൂക്കാലം വരുവായി എന്ന പരമ്പരയിലെ പ്രേഷകരുടെ ഇഷ്ട കഥാപാത്രമായ സപ്തതെതിയായും തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അഭിനയത്രിയാണ് ആരതി സോജൻ. ചുരുങ്ങിയ കാലം കൊണ്ട് പ്രേഷകരുടെ ഹൃദയം കീഴടക്കാൻ നടിയ്ക്ക് കഴിഞ്ഞു.

എന്നാൽ ഇപ്പോൾ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത് നടിയുടെ ഏറ്റവും പുതിയ അഭിമുഖമാണ്. അഭിമുഖത്തിൽ ശ്രെദ്ധയമായ വിഷയം എന്നത് നടിയുടെ വിവാഹ മോ ച ന മാ യി രുന്നു. തന്റെ വിവാഹ മോ ച നത്തെ കുറിച്ച് ചില കാര്യങ്ങളാണ് താരം അഭിമുഖത്തിൽ വെളുപ്പെടുത്തിയത്. താരം പറഞ്ഞ പൂർണരൂപം ഇങ്ങനെ ” ഞാൻ വിവാഹിതയായിരുന്നു എന്ന കാര്യത്തെ കുറിച്ച് പലർക്കും അറിയില്ലായിരുന്നു. 2017ലായിരുന്നു ഞങ്ങൾ വിവാഹം ചെയ്തത്. എന്നാൽ അധികം വൈകാതെ തന്നെ തൊട്ട് അടുത്ത വർഷമായ 2018ൽ വിവാഹ മോ ച നം നേടുകയായിരുന്നു.

കുടുബാംഗങ്ങലുടെ അറിവോടെയാണ് ബന്ധം പിരിഞ്ഞത്. ബന്ധം വേർപിരിഞ്ഞ് നാല് വർഷം ആയിരിക്കുകയാണ്. ഒരു താരം എന്ന നിലയിൽ വിവാഹം കഴിച്ചിട്ടില്ലെന്ന് കള്ളം പറയാൻ സാധിക്കില്ല. ഇന്നല്ലെങ്കിൽ ഒരു ദിവസം ആ സത്യം പുറത്ത് വരുന്നതായിരിക്കും. ഇരുപത്തിയൊന്നാം വയസിൽ വിവാഹം കഴിഞ്ഞ് ഇരുപത്തിരണ്ടാം വയസിൽ ബന്ധം വേർപിരിയുകയായിരുന്നു. ഇതിനെ കുറിച്ച് അറിയാത്തവരോടാണ് പറയാൻ ഉള്ളത്. ഞാൻ ഇത് രഹസ്യമാക്കി വെച്ചെന്ന് നാളെ ആരും പറയല്ല്.

ചിലപ്പോൾ നാളെ വിവാഹം ചെയ്തേക്കാം. ഒരു സ്ത്രീ കല്യാണം കഴിച്ചാലും ഇല്ലെങ്കിൽ ചീത്ത പേര് ഉണ്ടായേക്കാം. എന്തായാലും ഉടനെ തന്നെ വിവാഹത്തെ കുറിച്ച് പ്ലാനില്ല. നിലവിൽ അഭിനയ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. പലർക്കും ജോലിയാക്കി കൊടുക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം മകൾക്ക് നല്ലൊരു ജോലിയുണ്ടാക്കി കൊടുക്കാൻ കഴിഞ്ഞില്ല എന്ന് പറയാറുണ്ട്. അമ്മയുടെ ഇഷ്ടപ്രകാരമായിരുന്നു വിവാഹം നടത്തിയത്. ഇപ്പോൾ ഈ അവസ്ഥയിൽ നിൽക്കുമ്പോൾ ആദ്യമൊക്കെ വിഷമം ഉണ്ടാക്കിയെങ്കിലും പിന്നീട് അമ്മയ്ക്ക് സന്തോഷമുള്ളതാക്കി മാറ്റി.

ഇന്നത്തെ കാലത്ത് വിവാഹ മോചനം എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ആരെയും വിവാഹം ചെയ്താലും അവരുടെ മനസ്സിൽ കയറി നോക്കാനൊന്നും സാധിക്കില്ലല്ലോ, എത്ര അഡ്ജസ്റ്റ് ചെയേണ്ടി വന്നാലും ശെരിയാവണമെന്നില്ല. അങ്ങനെ പോകുന്നവർ ഭാഗ്യവന്മാർ എന്നെ ഞാൻ പറയുള്ളു. നാളെ ഞാൻ ഒരു വിവാഹം ചെയുമ്പോൾ ആ സമയത്ത് ഇതൊന്നും പറഞ്ഞ് വരാതിരിക്കാനാ ഞാൻ ഇപ്പോഴേ ഇതൊക്കെ വിശദീകരിച്ചത്.

The Latest

To Top