ആര്യ എന്ന് പറഞ്ഞാൽ ആദ്യം മലയാളികൾക്ക് മനസ്സിലാക്കാൻ ഒരൽപം ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ ബഡായി ആര്യ എന്ന് പറഞ്ഞാൽ വളരെ പെട്ടന്ന് തന്നെ താരത്തെ ആളുകൾക്ക് മനസ്സിലാകും. ബഡായി ബംഗ്ളാവ് എന്ന പരുപാടിയിൽ കൂടി ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമായാണ് ആര്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. തന്റെ വിവാഹവും വിവാഹജീവിതത്തിലെ പരാചയങ്ങളും എല്ലാം ബഡായി ബംഗ്ളാവിൽ മത്സരിക്കാൻ എത്തിയപ്പോൾ താരം തുറന്നു പറഞ്ഞിരുന്നു. പ്രേക്ഷകർ തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്ന ആര്യയെ മാത്രമേ കണ്ടിട്ടുള്ളു. എന്നാൽ യഥാർത്ഥ ജീവിതത്തിലെ ആര്യയെ ബിഗ് ബോസ്സിൽ കണ്ടപ്പോൾ ആളുകൾക്ക് ഉൾക്കൊള്ളാൻ അൽപ്പം ബുദ്ധിമുട്ട് ആയിരുന്നു. ഇത് താരത്തിനെതിരെയുള്ള വലിയ രീതിയിലെ വിമർശനങ്ങൾക്ക് വഴി ഒരുക്കിയിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ആര്യ. ചിയാരോ എന്ന ചിത്രത്തിൽ കൂടി ആദ്യമായി നായികയായി അഭിനയിക്കാൻ പോകുകയാണ് ആര്യ. എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഇപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്. ദൈവാനുഗ്രഹത്താൽ താൻ നായികയായി എത്തുന്ന ചിയാരോ എന്ന ചിത്രം ഉടൻ തന്നെ യാഥാർഥ്യമാകാൻ പോകുകയാണ്. എന്റെ മാത്രമല്ല, സിനിമയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ പ്രയത്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ബലയാമു ചിയാരോ എന്നാണ് ഞങ്ങളുടെ ഈ സിനിമാ. അതിനു എല്ലാവരുടെയും പ്രാർത്ഥന ഞങ്ങളുടെ കൂടെ വേണം എന്നുമാണ് ആര്യ ആരാധകരുമായി പങ്കുവെച്ചത്. ചിയാരോ ഒരു റിയൽ ലൈഫ് സ്റ്റോറി ആണെന്നും ഇതിന്റെ കഥയും കഥാപാത്രവും തന്നെയാണ് എന്നെ ഈ സിനിമയുമായി അടുപ്പിച്ചത് എന്നും ആര്യ പറഞ്ഞു.
