Film News

പൂളിൽ നിന്ന് ചിത്രം പങ്ക് വെച്ച് ആര്യ, എരുമയെ പോലെയുണ്ടെന്ന് കമന്റ്, തകർപ്പൻ മറുപടിയുമായി താരം

arya

സിനിമയിലൂടെയും അതെ പോലെ തന്നെ സീരിയലിലൂടെയും  പ്രേക്ഷകരുടെ മനസ്സിൽ ഓളം സൃഷ്ടിച്ച താരമാണ് ആര്യ.സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമായ താരം സ്റ്റൈലിഷ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.അത് കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇതെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അതെ പോലെ ഈ കഴിഞ്ഞ ദിവസം സ്വിമ്മിങ് പൂളില്‍ നിന്നുള്ള മനോഹര ചിത്രവും താരം പോസ്റ്റു ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

വളരെ മനോഹരമായ കറുത്ത സ്ലീവ് ലവ്ലസ് വസ്ത്രം ധരിച്ചു നില്‍ക്കുന്ന ആര്യയായിരുന്നു ചിത്രത്തില്‍. അതെ പോലെ തന്നെ  ശക്തമായ അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രം. അവള്‍ വെള്ളമാണ്, നിങ്ങളെ മുക്കാന്‍ ശക്തിയുള്ളവള്‍, ശുചീകരിക്കാനും മാത്രം സോഫ്റ്റായവള്‍, നിങ്ങളെ സംരക്ഷിക്കാനും മാത്രം ആഴമുള്ളവള്‍- എന്നാണ് ആര്യ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. അതിനിടെ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും എത്തി.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

ഒരാൾ ആ ചിത്രത്തിന് നേരെ താഴെ  കമന്റ് ഇട്ടത് എരുമ വെള്ളത്തില്‍ കിടക്കുന്നതു പോലെയുണ്ടെ ന്നായിരുന്നു . ഇതിന് രൂക്ഷ മറുപടിയുമായി താരം രം​ഗത്തെത്തി. കണ്ണ് നന്നായി പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും ഇത് തന്റെ ചിത്രമല്ല എന്റേതാണ് എന്നുമായിരുന്നു ആര്യ മറുപടിയായി കുറിച്ചത്. തമിഴില്‍ വന്ന കമന്റിന് തമിഴില്‍ തന്നെയാണ് താരം മറുപടി നല്‍കിയത്. മേക്കപ്പ് കുറഞ്ഞോ ചേട്ടാ എന്ന കമന്റിന് ലേ​ശം എന്നായിരുന്നു മറുപടി.

The Latest

To Top