Film News

അടിപൊളി ടാസ്ക് കൈയിൽ കിട്ടിയിട്ട് അതിനെ വെള്ളത്തിലിട്ട പടക്കം പോലാക്കി കളഞ്ഞല്ലോ!

Ashwathy about bigg boss

ഇന്നൊരു അടിപൊളി ടാസ്ക് കൈയിൽ കിട്ടിയിട്ട് കിടിലു നിങ്ങൾക്കു വളരെ അധികം നന്നായി പെർഫോം നടത്താൻ കഴിയുമെന്ന് നിങ്ങൾക്കും ഞങ്ങൾ പ്രേക്ഷകർക്കു ഉറപ്പുണ്ടായിട്ടും അതിനെ വെള്ളത്തിലിട്ട പടക്കം പോലാക്കി കളഞ്ഞല്ലോ… വിഷമം ഉണ്ട്.. അനൂപ്.. നിങ്ങളും എന്തിനു അങ്ങനെ ചെയ്തത്?? നിങ്ങളൊക്കെ വിട്ടുകൊടുത്തു കളിക്കാൻ ആണേൽ ഗെയിം കളിക്കാൻ ആണ് വന്നത് എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്നതിൽ എന്തർത്ഥം?? മണിക്കുട്ടനെയും ഫിറോസ് സജ്‌നയെയും പുറത്താക്കാൻ കാണിച്ച മിടുക്കിലൊരംശം മതിയാരുന്നല്ലോ പിടിച്ച് നിന്നു മുന്നേറാൻ. ഒരുപാട് നിരാശപ്പെടുത്തി നിങ്ങൾ “ബിഗ്‌ബോസിന്റെ ആരാധകരെ”.. ഭാഗ്യേച്ചി നിങ്ങൾ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റൽ ടോർചർ.. പിന്നെന്തിനു ഇങ്ങനെ കിടന്നു കരയുന്നു??  ഇങ്ങനെ കരയാൻ ആണേൽ അവിടുന്നു ഇറങ്ങുന്നത് തന്നെ ആണ് നല്ലത്. എന്തായാലും ബിഗ്ഗ്‌ബോസ് സ്ക്രൂ മുറുക്കാൻ തുടങ്ങിയിട്ടുണ്ട്… പക്ഷെ അതിനനുസരിചുള്ള ഗെയ്മേഴ്‌സ് ഫിറോസ് സജ്‌ന, മണിക്കുട്ടൻ, റംസാൻ, പിന്നെ തരക്കേടില്ലാതെ മജിസ്യ എന്നിവർ ഒഴികെ ആരുമേ ഇല്ലാ. എന്റെ ഒരു അഭിപ്രായം വെച്ചു ഇവർക്കിടയിലേക്ക് കഴിഞ്ഞ സീസണിൽ ഗെയിം മുഴുമിപ്പിക്കാൻ കഴിയാതെ ഇറങ്ങിപ്പോയ കോൺടെസ്റ്റണ്ട്സിനെ ഓരോന്നായി കയറ്റി വിടണം എന്നാണ്.. And I personally suggest my dear friend Arya to enter the Biggboss House (ആര്യമ്മോ എന്റെ ഒരു ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്, ഇവരുടെ ഇമ്മാതിരി ഒള്ള ഒണങ്ങിയ കളി കണ്ടത് കൊണ്ട് ).

അശ്വതിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറൽ ആയി മാറിയിരിക്കുകയാണ്. ഓരോ എപ്പിസോഡും കണ്ടിട്ട് ഉണ്ടാണ് തന്നെ അതിന്റെ റിവ്യൂ ഫേസ്ബുക്കിൽ കുറിക്കാൻ അശ്വതി പ്രത്യേകം ശ്രദ്ധിക്കും. ബിഗ് ബോസ്സിന്റെ ഓരോ എപ്പിസോഡും പോലെ അശ്വതിയുടെ ഓരോ റിവ്യൂയും ഇപ്പോൾ പ്രേക്ഷകർക്ക് മുഖ്യം ആണെന്ന് തന്നെ പറയാം. സജ്‌നയ്ക്കും സായ്ക്കും നേരെ രൂക്ഷ വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.

The Latest

To Top