Film News

നല്ലപോലെ ഗെയിം കളിക്കുന്നു എന്നു നിശ്ചയമുള്ളവർക്ക്‌ മാത്രം വോട്ട് നൽകി നിലനിർത്തിക്കൂ…

Ashwathy fb post about bigg boss

തമ്പുരാൻ എഴുന്നള്ളി പാത്തുവിനേം കൊണ്ടു പോയി!!!! കൊയൽ പന്തുകളിയുടെ വിശേഷങ്ങൾ എല്ലാരോടും ചോദിച്ചായിരുന്നു തുടക്കം. തമാശയിലൂടെ ചോദിക്കാനുള്ളതും പറയാനുള്ളതും സകലതും ലാലേട്ടൻ അദ്ദേഹത്തിന്റെ സ്ഥിര ശൈലിയിൽ നല്ല കൊട്ടലുകൾ കൊടുത്തുകൊണ്ട് തന്നെ ചോദിച്ചു . അടിപൊളി”സത്യസന്ധത”എന്ന വാക്ക് പൊളി ഫിറോസ് വല്ലാതെ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോയ്ച്ചത് ഇഷ്ട്ടപെട്ടു, കൂടുതൽ ചോദിക്കാമെന്നു പറഞ്ഞെങ്കിലും ചോദിച്ചില്ല. ലാലേട്ടാ… നിങ്ങളൊരു പ്രസ്ഥാനം തന്നപ്പോ. റംസാൻ പേരുമാറ്റി വിളിക്കുന്നതിനെ കുറിച് ചോദിച്ച രീതി അടിപൊളി.  ക്യാപ്റ്റൻസി ടാസ്ക് : പതാക ഒട്ടിച്ച് കെട്ടിയിട്ട കാലുകൾ കൊണ്ടു ചാടി ചാടി അപ്പുറത്ത് കൊണ്ടുപോയി കുത്തിവെക്കുക. സജ്‌ന ഫിറോസ് രണ്ടുപേർക്കും കാലുകൾ കൂട്ടി കെട്ടിയതിനാൽ ചാടുക വളരെ പ്രയാസകരമായിരുന്നു. ഡിമ്പാലിനെ സംബന്ധിച്ച് വളരെ വളരെ പ്രയാസം നിറഞ്ഞ ഒരു ടാസ്ക്.

സായിക്കും ഡിമ്പാലിനും ഒരേ പോയിന്റ് വന്നതിനാൽ വീണ്ടും മത്സരിക്കേണ്ടി വന്നു..ഡിമ്പൽ ഇടയ്ക്കു വെച്ചു വയ്യാതെ ആയി. ബിഗ്‌ബോസ് വേറെ ആരെയെങ്കിലും വെച്ചു മത്സരിപ്പിക്കണമെങ്കിൽ ചെയ്യാമെന്നു പറഞ്ഞു,പാത്തു ചെയ്യാമെന്ന് പറഞ്ഞെങ്കിലും നോബി ചേട്ടനെപോലെ മാറിനിൽക്കാതെ ഡിമ്പൽ തന്നെ മത്സരിക്കാമെന്നു ഏറ്റു.പക്ഷെ നല്ലപോലെ മത്സരിച്ചു..ഒരു ഫ്ലാഗിന്റെ ഭൂരിപക്ഷത്തിൽ സായി വിജയിച്ചു.. അടുത്ത ക്യാപ്റ്റൻ സായി എവിക്ഷൻ : പ്രേക്ഷക തീരുമാനം നടന്നു. വിഷമം വന്നത് അവരുടെ സൗഹൃദത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് കാണിച്ചപ്പോൾ ആണ്.കണ്ണ് നിറയിപ്പിച്ചല്ലോ ബിഗ്‌ബോസ്സേ. ഇനി നാളെ നോമിനേഷൻ!! പ്രേക്ഷകരെ നിങ്ങളുടെ കൈയിലാണ് എല്ലാം..നല്ലപോലെ ഗെയിം കളിക്കുന്നു എന്നു നിശ്ചയമുള്ളവർക്ക്‌ മാത്രം വോട്ട് നൽകി നിലനിർത്തിക്കൂ.

The Latest

To Top