ഇന്നലെ സായി ആവശ്യമില്ലാതെ ചൊറിഞ്ഞു പൊളി ഫിറോസ് എടുത്തിട്ട് അലക്കി ഒണക്കാനിട്ടു. പക്ഷെ വാക്കുകൾ അൽപ്പം ക്രൂരമായിപോയോ എന്ന് ഒരു തോന്നൽ… വെറുതെ ഒച്ച എടുക്കാൻ മാത്രം അറിയാം കാര്യം പറഞ്ഞു എതിർത്തു നിൽക്കാൻ സായിക്ക് അറിയില്ല..ഇപ്രാവശ്യവും ഒരു വാണിങ് വാങ്ങിച്ചു കൂട്ടും പൊളി ഫിറോസ് എന്ന് തോന്നണു . സൂര്യ…..ഒന്നും പറയാനില്ല്യ കുട്ട്യേ .. കുട്ട്യേ നീയല്ലേ മിഞ്ഞാന്ന് വന്നു അമ്മേ അമ്മേടെ മോൾ വേറൊന്നും കരുതീട്ടല്ല അങ്ങനൊന്നുമില്ല എന്നൊക്കെ പറഞ്ഞത് . യവൾടെ അസുഖം എനിക്ക് മനസ്സിലായി ആർത്തി മൂത്തു പ്രാന്തയതാ (നിശ്ചൽ). പക്ഷെ മണിക്കുട്ടൻ താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു സൂര്യയോട് പറഞ്ഞു മനസിലാക്കികൊടുത്ത കാര്യങ്ങൾ കേട്ടപ്പോൾ. അല്ലാ ബിഗ്ഗ് ബോസ്സ് ഹൌസിൽ മലയാളം മാത്രല്ലേ ഉപയോഗിക്കാൻ പറ്റൂ. ആ റിതു ഇന്ന് റംസാന്റെ ചെവിയിൽ പറഞ്ഞത് ആർക്കേലും മനസിലായോ?? മിന്നാരത്തിൽ ഉണ്ണുണ്ണി തോക്കിലെ വെടി കൊള്ളാതിരുന്നപ്പോ പറഞ്ഞ ഡയലോഗ് ആണ് അന്നേരം ഓർത്തത്. എനിക്ക് ഈ ടാസ്ക് കണ്ടപ്പോൾ ഓർമ വന്നത് പണ്ട് നാട്ടിൻപുറത്തു ഓരോരോ ക്ലബ്ബുകൾ വെക്കുന്ന പ്രോഗ്രാംസ് ഉണ്ടാകും വാർഷികം, ന്യൂ ഇയർനു ഒക്കെ ഞാനും കുഞ്ഞിലേ ഡാൻസ് ചെയ്തിട്ടുണ്ട്..ഇതുപോലെ ഒറക്കം തൂങ്ങി നിൽക്കുന്ന ടൈമിലാരിക്കും നമ്മടെ പാട്ട്.
ബൈ ദ ബൈ ഞാൻ വിഷയത്തിൽ നിന്നു പിന്മാറിയോ. ഞാൻ ആലോചനയിൽ നിന്നു ഉണർന്നപ്പോൾ ഒണ്ട് ബിൻ ലാദൻ വന്നു നിന്നു പഞ്ചാബി ഹൌസിലെ പാട്ടു കളിച്ചിട്ട് പോകുന്നു. കൊള്ളാം.. നന്നാരുന്നു. പ്ലസ് കണ്ടപ്പോൾ ആണ് അനൂപിന് പാട്ടു നിന്നത് എങ്ങനെന്നു മനസിലായത്. ഈ ടാസ്കിൽ സത്യം പറഞ്ഞാൽ ബിഗ്‌ബോസ് ചേരാത്തൊരു വേഷം കൊടുത്തു പണി കൊടുത്തത് ഭാഗ്യയേച്ചിക്കാണ്. പാവം വാഷ്റൂമിൽ നിന്നു ഓടി വന്നു സ്റ്റേജിൽ കയറി അവരെ കൊണ്ട് കഴിയാവുന്ന പോലെ നന്നായി പെർഫോം ചെയ്തു. ഡിമ്പലും നന്നായി ചെയ്തു, ഋതുവും. രമ്യ പറഞ്ഞത് റംസാനു അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല… വീക്കൻഡിൽ ലാലേട്ടൻ വന്നു ചോയ്ച്ചാലെ കുട്ടിക്ക് ശെരിയാകൂ. നോബിചേട്ടന്റെ കൌണ്ടർസ് അങ്ങോട്ട് ശെരിക്കു ഏൽക്കുന്നില്ല എന്നൊരു തോന്നലുപോലെ. ഇനി നാളെ അനൂപിന്റെ മാസ്ക് അഴിക്കാൻ പൊളി ഫിറോസ് ഇറങ്ങീട്ടുണ്ട്..കണ്ടറിയാം എന്ത് വന്നാലും.
