“സജ്‌നാ… ഇനി ബിഗ്‌ബോസ് ചോയ്ക്കാനോ പറയാനോ നിക്കത്തില്ല തൂക്കി എടുത്തു ദൂരെ എറിയും പറഞ്ഞേക്കാം സായി.. ആകെ ടെൻഷനിലാണ്… കുട്ടി സ്ത്രീകളെ വളരെ അധികം ബഹുമാനിക്കും പക്ഷെ ദേഷ്യം വന്നാ നമ്മടെ രാജുവേട്ടൻ പറഞ്ഞപോലെ “ലുക്ക് ഒണ്ടന്നേയുള്ളു ഞാൻ വെറും കൂതറയാണ് ” എന്ന പോലെയാണ്. ഒരു ലവ് ട്രാക്ക് ഒരുങ്ങുന്നുണ്ട്.. പക്ഷെ ഞങ്ങൾ പ്രേക്ഷകരെ അങ്ങനെ പറ്റിക്കന്നൊന്നും കരുതണ്ടാ… ഈ സീനൊക്കെ കഴിഞ്ഞ സീസണിൽ പലരും വിട്ടതാണെന്നു പറയാൻ പറഞ്ഞു. മോർണിങ് ടാസ്ക് കുളമായതിൽ അനൂപ് ആകെ ആസ്വസ്ഥൻ ആണ്. പറ്റാവുന്നതിന്റെ മാക്സിമം എണ്ണ മണിക്കുട്ടൻ കോരി ഒഴിക്കുന്നുണ്ട് എവിടേലും വെച്ചു അത് സായിക്ക് കിട്ടിക്കോളും .ഇന്നലെ തൊട്ടു കിളിപ്പോയ സൂര്യ അവിടെ അവിടെ പ്രാഞ്ചി പ്രാഞ്ചി നടപ്പുണ്ട്.. കുട്ടി ഏതു സമയവും കണ്ണാടിയിൽ നോക്കി പിച്ചും പേയും പറയും.. ലാലേട്ടൻ വരുമ്പോ നമ്മടെ കാട്ടുപറമ്പൻ ചേട്ട” എന്നാണ് ഇന്നലത്തെ ബിഗ് ബോസ്സിന്റെ എപ്പിസോഡ് കണ്ടിട്ട് നടി അശ്വതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
അശ്വതിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറൽ ആയി മാറിയിരിക്കുകയാണ്. ഓരോ എപ്പിസോഡും കണ്ടിട്ട് ഉണ്ടാണ് തന്നെ അതിന്റെ റിവ്യൂ ഫേസ്ബുക്കിൽ കുറിക്കാൻ അശ്വതി പ്രത്യേകം ശ്രദ്ധിക്കും. ബിഗ് ബോസ്സിന്റെ ഓരോ എപ്പിസോഡും പോലെ അശ്വതിയുടെ ഓരോ റെവ്യൂയും ഇപ്പോൾ പ്രേക്ഷകർക്ക് മുഖ്യം ആണെന്ന് തന്നെ പറയാം. സജ്‌നയ്ക്കും സായ്ക്കും നേരെ രൂക്ഷ വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.
