കഴിഞ്ഞ ദിവസം തമിഴ് സിനിമലോകം വലിയ തോതിൽ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു ധനുഷ് ഐശ്വര്യയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത. തെന്നിന്ത്യയിൽ മുഴുവൻ ആരാധകരുള്ള തമിഴ് സിനിമയിലെ സൂപ്പർതാരമാണ് ധനുഷ്. മികച്ച നടനുള്ള ദേശീയ പുരസ്കാരം അടക്കം നേടിയ പ്രതിഭ നടൻ എന്നതിനപ്പുറം നിർമ്മാതാവ് എഴുത്തുകാരൻ ഗാനരചയിതാവ് ഗായകൻ എന്നീ നിലകളിലെല്ലാം ധനുഷ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ ധനുഷ് സംവിധാനത്തിലേക്ക് കൂടി കടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 44 സിനിമകളിലാണ് ധനുഷ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇതിൽ നിന്നും രണ്ടു തവണ മികച്ച നടനുള്ള പുരസ്കാരം അടക്കം നാല് ദേശീയ പുരസ്കാരം ധനുഷ് നേടിയിട്ടുണ്ട്. മറ്റ് അവാർഡുകളുടെ നീണ്ട പട്ടിക വേറെയുമുണ്ട്. സിനിമകളും രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളെല്ലാം ഒരുപാട് ചെയ്തിട്ടുണ്ട് ധനുഷ്. സമീപകാലത്തിറങ്ങിയ ശക്തമായ രാഷ്ട്രീയ നിലപാടുള്ള സിനിമകളിലൂടെയും ധനുഷ് നിറഞ്ഞു നിൽക്കുന്നുണ്ട്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കിയ ധനുഷിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രവും അണിയറയിൽ ഏറ്റെടുക്കുന്നു.അതേ സമയം സിനിമ ജീവിതത്തിൽ നാൾക്കുനാൾ മുന്നോട്ടു കുതിക്കുന്ന ധനുഷിന്റെ വ്യക്തിജീവിതത്തിൽ വിവാദങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടായിട്ടുണ്ട്.. അതിലൊന്നായിരുന്നു നടി ശ്രുതി ഹാസനുമായി ചേർത്ത പ്രചരിക്കപ്പെട്ട വാർത്തകൾ വിവാഹജീവിതത്തെ പോലും കാര്യമായി ബാധിച്ചിരുന്നു എന്നായിരുന്നു അക്കാലത്തെ പുറത്തു വന്നിരുന്ന റിപ്പോർട്ടുകൾ.തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് മകൾ ഐശ്വര്യ ആയിരുന്നു ധനുഷിന്റെ ഭാര്യ. ധനുഷിന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു ഐശ്വര്യ. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോഴൊക്കെ സഹോദരിയുടെ സുഹൃത്ത് മാത്രമാണ് ഐശ്വര്യ എന്ന് ധനുഷ് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ വിവാഹം നടത്താൻ തീരുമാനിച്ചു.. 2004 നവംബർ 18നാണ് ഐശ്വര്യ വിവാഹിതരാകുന്നത്. രജനീകാന്തിനെ വീട്ടിൽ വച്ചായിരുന്നു വിവാഹ സംബന്ധമായ ഒരു വിവാഹം. രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.. 2006 ഒക്ടോബർ പത്തിനാണ് ദമ്പതികളുടെ ആദ്യത്തെ മകൻ ജനിക്കുന്നത്. 2010 രണ്ടാമത്തെ മകൻ ജനിച്ചു. 2011ലാണ് ഐശ്വര്യ സംവിധാനത്തിലേക്ക് തിരിയുന്നത്. ത്രീയായിരുന്നു ആദ്യ സിനിമ.
ചിത്രത്തിൽ ധനുഷ് നായകനായപോൾ നായികയായെത്തിയത് ഐശ്വര്യയുടെ ബാല്യകാല സുഹൃത്തും കമലഹാസന്റെ മകളുമായ ശ്രുതി ഹാസൻ. ചിത്രത്തിന് ചിത്രീകരണത്തിനിടയിൽ ആയിരുന്നു ധനുഷും ശ്രുതിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണങ്ങളുമായി മാധ്യമങ്ങളും സോഷ്യൽ മീഡിയ രംഗത്തെത്തിയത്. ഈ ബന്ധം ഐശ്വര്യ ധനുഷ് തമ്മിലുള്ള വിവാഹബന്ധത്തിൽ പോലും ഉലച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചരണങ്ങൾ ഒന്നും ഗൗനിക്കാറില്ല എന്നായിരുന്നു ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ ശ്രുതി നൽകിയ മറുപടി. ഞാൻ ആർക്കും വിശദീകരണം നൽകാൻ പോകുന്നില്ല. എന്റെ ദേഹത്തിൽ മൈക്രോചിപ്പ് വെച്ച് നടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവനെന്റെ അടുത്ത സുഹൃത്താണ്, കലാപരമായി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറയണം എന്ന് കരുതി ആ ബന്ധത്തിന് ചവറ്റുകുട്ടയിൽ കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഒരിക്കലും ആളുകൾ എന്താണ് പറയുന്നത് എന്നെ കുറിച്ച് എന്ന് ചിന്തിക്കാറില്ല എന്ന് ശ്രുതിഹാസൻ പറഞ്ഞു. 10000 ഗോസിപ്പുകൾ ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ എന്നെ സംബന്ധിച്ച് ആളുകളുമായി കണക്ടാക്കുന്നത് അപൂർവ്വം ആയിട്ടാണ്. ധനുഷ് വളരെ പ്രധാനപ്പെട്ട സുഹൃത്താണ്. കാരണം ത്രീയിലെ നായിക വേഷം എന്നെക്കൊണ്ട് പറ്റില്ല എന്ന് പലരും പറഞ്ഞപ്പോഴും എനിക്കൊപ്പം ധനുഷ് നിന്നു. ഞാൻ അവനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു..ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് സംസാരിക്കാൻ ഒരുപാട് വിഷയങ്ങൾ ഉണ്ട്.
പിന്നീട് ഗോസിപ്പുകളെയെല്ലാം അവസാനിച്ചത് ധനുഷിനെ ഭാര്യ ഐശ്വര്യ രംഗത്ത് എത്തിയപ്പോഴായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി. ത്രീ മികച്ച വിജയം ആയി മാറുകയും ചെയ്തു.
