ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സിനിമ മേഖലയിൽ തിളങ്ങുന്ന നിരവധി താരങ്ങൾ ആണ് പരമ്പരയുടെ ഭാഗമായിരിക്കുന്നത്. സിനിമ താരം മീര വാസുദേവൻ ആണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉദ്യോഗ ജനകമായ മുഹൂർത്തത്തിൽ കൂടിയാണ് പരമ്പര ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പരമ്പരയിൽ സുമിത്രയുടെ മരുമകൾ ആയി എത്തുന്നത് ആതിര മാധവ് ആണ്. ഭർതൃമാതാവിന് പൂർണ്ണ പിന്തുണയുമായി നിൽക്കുന്ന മരുമകളെയാണ് ആതിര അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ആതിര തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പരമ്പരയിൽ എത്തിയതിന് ശേഷമാണു താരം വിവാഹിതയാകുന്നത്. താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയ ആഘോഷം ആക്കിയിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരത്തിന് പ്രത്യേക താൽപ്പര്യം ആണ് ഉള്ളത്. ഇപ്പോൾ കുടുംബ വിളക്ക് പരമ്പരയിൽ ആദ്യമായി അഭിനയിക്കാൻ എത്തിയപ്പോൾ തന്റെ മനസ്സിൽ എന്തായിരുന്നു എന്ന് തുറന്ന് പറയുകയാണ് താരം. ഒരു ആരാധകർ ആണ് താരത്തിനോട് ഈ ചോദ്യം ചോദിച്ചത്. ആദ്യമായി കുടുംബവിളക്കിൽ അഭിനയിക്കാൻ എത്തിയപ്പോൾ മനസ്സിൽ എന്തായിരുന്നു എന്ന്. ഭയങ്കര ആകാംഷയും പേടിയും ആയിരുന്നു അപ്പോൾ തന്റെ മനസ്സിൽ എന്നാണ് ആതിര നൽകിയ മറുപടി.
