Film News

ഞാൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല ! അതുകൊണ്ടു ഇതുവരെ അനുഭവിക്കാത്ത ഒരു വികാരമാണ് അത് – മനസ്സ് തുറന്ന് താരം

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച നടിയായിരുന്നു അതിഥി രവി. നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മികച്ച അഭിനേത്രി എന്നതിനപ്പുറം ഒരു മോഡൽ കൂടിയാണ് അതിഥി രവി. ആംഗ്രി ബേബീസ് ഇൻ ലവ് എന്ന 2014 പുറത്തിറങ്ങി ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഇപ്പോളിതാ ഏറ്റവും പുതിയ ചിത്രമായ പത്താവളവിലെ വിശേഷം ആരാധകർക്കായി പങ്കു വയ്ക്കുകയാണ് അതിഥി രവി. അതിഥിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“‘ സീത എന്നാണ് കഥാപാത്രത്തിൻറെ പേര്. സുരാജേട്ടൻ അവതരിപ്പിക്കുന്ന സോളമൻ എന്ന കഥാപാത്രത്തിൻറെ ഭാര്യയാണ്, വളരെ പക്വതയുള്ളതും സീരിയസ് ആയിട്ട് ഉള്ളതു ആയ കഥാപാത്രമാണ് സീത. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും അടുത്തുള്ള കഥാപാത്രമാണ് ഇത്.. സീത ഒരു അമ്മ കൂടിയാണ്.

ആദ്യമായാണ് ഒരു അമ്മവേഷം ചെയ്യുന്നത്. അതായിരുന്നു തന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയർത്തിയ കാര്യം. ഞാൻ കല്യാണം കഴിച്ചിട്ടില്ല തീർച്ചയായും ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരമാണ് അമ്മ എന്നത്. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ഞാനത് ചെയ്തത്. സുരാജേട്ടൻ പത്മേട്ടനും വളരെയധികം സഹായിച്ചു.

മുക്തയുടെ മകളാണ് സിനിമയിൽ എന്റെ മകളായി എത്തുന്നത്. കിയാരയ്ക്ക് ഒപ്പം മുക്തയും എന്നും സെറ്റ് വരുമായിരുന്നു. മുക്തയ്ക്ക് ഒപ്പം ഒരുപാട് സമയം ചെലവഴിക്കാൻ സാധിച്ചു. ഒപ്പം എങ്ങനെയാണ് മുക്ത കിയാരയോട് ഇടപഴകുന്നത് എന്നൊക്കെ നിരീക്ഷിക്കുകയും ചെയ്തു. അതിലൂടെ കഥാപാത്രത്തിന് ഉള്ള പല ടിപ്സും എനിക്ക് കിട്ടി.

സുരാജേട്ടൻ ഒപ്പം ഇത് രണ്ടാമത്തെ സിനിമയാണ്.. സേതുനാഥ് സംവിധാനം ചെയ്ത ലിക്വർ ലാൻഡ് എന്ന സിനിമയും ചെയ്തിട്ടുണ്ട്. വൈപ്പിൻ സ്വദേശികളുടെ കഥ പറയുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായതാണ്. അതിനു ശേഷമാണ് പത്താം വളവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അതുകൊണ്ടു തന്നെ സുരാജേട്ടൻ ഒപ്പം വളരെയധികം കംഫർട്ട് ആയിരുന്നു ഒപ്പം കൂടി അഭിനയിക്കുന്നവരെ പോലും വളരെ നാച്ചുറലായി അഭിനയിക്കാൻ പ്രേരിപ്പിക്കും വിധം മികച്ച പ്രകടനമാണ് സുരാജേട്ടൻ എന്നാണ് അതിഥി രവി പറയുന്നത്
. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം.

അതുപോലെ തന്നെ താരം കൂടുതലായും ശ്രദ്ധിക്കപ്പെട്ടത് അലമാര എന്ന ചിത്രത്തിലൂടെയായിരുന്നു. അതിനുശേഷം കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി മാറുവാൻ വളരെ പെട്ടെന്ന് തന്നെ അതിഥിക്ക് സാധിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു ഓരോ ചിത്രങ്ങളിലും താരം കാഴ്ച വച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. നിരവധി ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്.

The Latest

To Top