General News

അതിഥി തൊഴിലാളിക്ക് എന്തും ആകാം എന്നായോ ? ചോദ്യം ചെയ്താൽ ഇതാണാവസ്ഥ

ജനുവരി 4 2022-ൽ,പത്തനംതിട്ടയിൽ തിരക്കേറിയ സ്റ്റേഡിയം ജംഗ്ഷനിൽ, വൈകിട്ട് 6:45 ന് ഒരു യുവാവ് റോഡിലൂടെ ബോധമില്ലാതെ നടന്നു പോകുന്നത് ശ്രദ്ധിക്കപ്പെട്ടു. എന്തോ പന്തികേട് ഉള്ളതായി ആളുകൾക്ക് തോന്നി,കള്ളു കുടിച്ചിട്ട് ആണോ അതോ മറ്റെന്തെങ്കിലും ല ഹ രി മരുന്നു ഉപയോഗിച്ചിട്ടാണ് ഈ ന്ടപ്പ് എന്ന എല്ലാവർക്കും സംശയമായി.

യുവാവ് പണി കഴിഞ്ഞു വരുന്നത് ആണെന്നു തോന്നുന്നു, ഒരു ബോധവുമില്ലാതെ റോഡ് ക്രോസ് ചെയ്തു. കളഞ്ഞുപോയ എന്തോ തപ്പുന്നത് പോലെ ആയിരുന്നു അയാളുടെ പെരുമാറ്റം കാലു ശരിക്കും നിലത്തു ഉറക്കുന്നില്ലായിരുന്നു. ആൾ റോഡിൻറെ സൈഡിൽ ഒരു സ്ഥലത്ത് ഇരുന്നു.

കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും ഡിസ്പോസിബിൾ ഗ്ലാസ് എടുത്തു താഴെവെച്ചു. മിനറൽ വാട്ടർ കുപ്പി തുറന്നു അല്പം വെള്ളം വായിൽ ഒഴിച്ചു തുപ്പി കളഞ്ഞു. അതിനുശേഷം കുറച്ച് വെള്ളം കുടിച്ചു. മ ദ്യ കുപ്പിയിൽ നിന്ന് കുറച്ചു മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ചും അതോടൊപ്പം തന്നെ കുറച്ച് വെള്ളവും കൂടി ഒഴിച്ചു ഒരൊറ്റ വലി. കുറച്ചു വെള്ളം കൂടി ഗ്ലാസ്സിൽ ഒഴിച്ചു കുടിച്ചു. ഈ സമയത്ത് ഫുട്പാത്തിൽ കൂടി ആളുകളും റോഡിൽ കൂടി വാഹനങ്ങളും കടന്നു പോകുന്നുണ്ടായിരുന്നു.

അയാൾ അവിടുന്ന് എഴുന്നേറ്റു വെച്ച് വെച്ച് റോഡ് അരികിൽ കൂടി ആടിയാടി മുന്നോട്ട് നടന്നു. അതുവഴി പോയ ഒരു ചേട്ടൻ എന്തോ പന്തികേട് തോന്നി.
അങ്ങനെ അയാൾ മുന്നോട്ടു നടന്നു ഇടയ്ക്ക് അയാളുടെ നിലതെറ്റി റോഡിലേക്ക് പോകുന്നുണ്ടായിരുന്നു. ഇതിൻറെ ഇടയ്ക്ക് ട്രാഫിക് ഡ്യൂട്ടിയിൽ നിന്ന് ഒരു പോലീസുകാരനോട് വായിൽ തോന്നിയത് എന്തോ പറയുകയും ചെയ്തു.

അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇത്ര അഹങ്കാരമോ? ഇത് ചോദിച്ചു നോക്കാം എന്ന് വെച്ച് ഇതു മുഴുവൻ വീഡിയോ പകർത്തിയ ആൾ അയാളുടെ അരികിലേക്ക് ചെന്നു. ഒന്ന് ആലോചിക്കണം അതും നഗരമധ്യത്തിൽ മ ദ്യപിച്ചു കൂത്താടുന്നുവോ! അയാളുടെ വീട് എവിടെയാണെന്ന് അയാളുടെ ഭാഷയിൽ ചോദിച്ചു, ഒരു നാലഞ്ചു തവണ ചോദിച്ചു, അപ്പൊ അയാൾ പ്രൈവറ്റ് സ്റ്റാൻഡിൽ ആണെന്ന് പറഞ്ഞു. എന്നിട്ട് മലയാളത്തിൽ പറയടാ എന്ന് പറഞ്ഞു കുറെ തെറിയും, അയാളോട് ചൂടാവുകയും ചെയ്തു.

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. റോഡരികിൽ ഇരുന്ന് ഇത്തരത്തിൽ പരസ്യമായി മദ്യപിക്കുന്നത് മലയാളി ആയാലും, അന്യസംസ്ഥാന തൊഴിലാളി ആയാലും, നിയമവിരുദ്ധമാണ്. പാതിരാത്രിയിൽ അല്ല ഈ സംഭവം നടക്കുന്നത്, വൈകിട്ട് തിരക്കേറിയ 6:45നാണ്. പത്തനംതിട്ട ജില്ലാ കളക്ടർ, ദിവ്യ എസ് അയ്യർ കഴിഞ്ഞദിവസം നഗരത്തിൽ സ്ത്രീകളുടെ രാത്രി നടപ്പിന് നേതൃത്വം നൽക ഉണ്ടായി. റോഡ് അരികിൽ ഇരുന്നു പരസ്യമായി ഇത്തരത്തിൽ മ ദ്യപിക്കുന്ന ഒരു അവസ്ഥ, പത്തനംതിട്ട നഗരത്തിൽ ഉണ്ടെങ്കിൽ , എന്തു സ്ത്രീസുരക്ഷ ഉള്ളതല്ലേ.

പോലീസ് അധികാരികൾക്കും, ജില്ലാ ഭരണകൂടത്തിനും, ഉണർന്നു പ്രവർത്തിക്കണം എന്നാണ് പൊതുജനത്തിന് ആവശ്യം. നിയമം കുറച്ചുകൂടി ശക്തമാക്കി കഴിഞ്ഞാൽ, ഇത്തരക്കാരുടെ കൈയൊന്നു വിറയ്ക്കും റോഡരികിൽ ഇരുന്നു മ ദ്യം കുടിക്കാനായി. ഒന്നാലോചിക്കുക ഇത്തരത്തിലുള്ള പ്രവർത്തി നിർത്തലാക്കണം. ഇങ്ങനെയുള്ളവരുടെ നേരെ നല്ല രീതിയിലുള്ള ശിക്ഷാനിയമം കൊണ്ടുവരണം. അപ്പോൾ നമ്മുടെ നാട്ടിൽ കുറച്ചെങ്കിലും വ്യത്യാസം ഉണ്ടാവും. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് പൊതു സ്ഥലത്തിരുന്ന് മദ്യപിക്കുന്നത് കുറ്റകരമാണ്. എന്നാൽ ഇന്നത്തെ ജനങ്ങളെ അതൊന്നും ഓർമ്മിപ്പിക്കുന്നത് നല്ലതായിരിക്കും.

The Latest

To Top