Film News

ഇടക്കാലത്തു എനിക്ക് ഈ ‘പാട്ടു പ്രാന്ത് ‘പോലെ കൃഷി ഭ്രാന്ത് പിടിപെട്ടു, ബാലചന്ദ്ര മേനോൻ!

തന്റെ ഇഷ്ട്ട ഗാനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബാലചന്ദ്ര മേനോൻ. ഏതാണ് തന്റെ ഇഷ്ട്ട ഗാനം എന്നും എന്ത് കൊണ്ടാണ് താൻ അത് ഇഷ്ട്ടപെട്ടതും എന്നും ആരാധകരോട് പങ്കുവെച്ചുകൊണ്ടാണ് ബാലചന്ദ്ര മേനോൻ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ബാലചന്ദ്ര മേനോൻ പറയുന്നത് ഇങ്ങനെ, ഇടക്കാലത്തു എനിക്ക് ഈ ‘പാട്ടു പ് രാന്ത് ‘പോലെ കൃഷി ഭ്രാന്ത് പിടിപെട്ടു… മലയൻകീഴിൽ ഞാൻ ഒരു കൃഷിയിടം കണ്ടെത്തി അദ്ധ്വാനം തുടങ്ങി… അപ്പോഴാണ് ആരും പറഞ്ഞു തരാത്ത പലതും എനിക്ക് ചുറ്റും നിന്നിരുന്ന മിണ്ടാപ്രാണികളായ ചെടികൾ വിശദീകരിച്ചു തന്നത് ..ഓരോ ദിവസവും വൈകിട്ട് ഞാൻ ആ ഭൂതലത്തിലൂടെ ഒരു നടത്തമുണ്ട് …അതു കഴിഞ്ഞു വരുമ്പോൾ കുറേ ചെടികളുടെ അംശങ്ങൾ എന്റെ പാന്റിൽ പറ്റിപ്പിടിച്ചു നിൽക്കും …ഇവരെ ഞാൻ ക്ഷണിച്ചതല്ല …അവരായിട്ടു തന്നിഷ്ടത്തിൽ എന്നെ ഒട്ടിപ്പിടിക്കുന്നതാ… പാട്ടുകളുടെ കാര്യത്തിലും ഇതേ അനുഭവമാണുള്ളത് . ചില പാട്ടുകൾ എവിടെ വെച്ച് കേട്ടെന്നോ ,ആര് ഏഴുതിയെന്നോ, സംഗീതം ചെയ്‌തെന്നോ ഓർക്കും മുൻപേ മനസ്സിന്റെ ഒരു കോണിൽ കേറി ഒളിച്ചിരിക്കും .അങ്ങിനെയുള്ള ഒരു പാട്ടാണ് ഇന്ന് എന്റെ ‘പാട്ടു ‘പ് രാന്ത് ‘-ൽ നിങ്ങൾ കേൾക്കുവാൻ പോകുന്നത് … മരിച്ചു പോയ എന്റെ പ്രിയ സുഹൃത്ത് കോന്നിയൂർ ഭാസ് പണ്ട് “നന്ദി ആരോട് ചൊല്ലേണ്ടു..” എന്ന് നിസ്സഹായതയോടെ ചോദിച്ചത് പോലെ ഞാനും ചോദിച്ചു പോകുന്നു.

ഈ പാട്ട് എന്തു കൊണ്ട് ഞാൻ ഇഷ്ട്ടപ്പെടുന്നു ? അല്ലെങ്കിൽ ഈ പാട്ടു എന്തു കൊണ്ട് എന്നെ ഇഷ്ട്ടപ്പെടുന്നു ? എഴുതിയത് ഭാസ്കരൻ മാഷ് ആയതു കോണ്ടാണോ ? അതോ , സംഗീതം ദക്ഷിണാമൂർത്തി സ്വാമി ആയതുകൊണ്ടാണോ ? ഇനി, ജാനകിയമ്മ പാടിയതുകൊണ്ടാണോ ? സ്‌ക്രീനിൽ അപ്പോൾ തിളങ്ങിക്കണ്ട നസീർ ശാരദ ജോഡികൾ കാരണമാണോ ?ഒരു പാട് ആലോചിച്ചപ്പോൾ എനിക്ക് ഉത്തരം കിട്ടി .. ആ പാട്ടിൽ മനോഹരമായ ഒരു താരാട്ടു ഈണം ഒളിഞ്ഞു കിടപ്പുണ്ട് … താരാട്ടു ആർക്കാ ഇഷ്ടമല്ലാത്തത് ? അതുകൊണ്ടല്ലേ ‘താരാട്ടു’ എന്ന പേരിൽ ശ്രീവിദ്യയെ നായികയാക്കി മലയാളത്തിലും ശിവാജി ഗണേശനെ നായകനാക്കി “തായ്‌ക്കൊരു താലാട്ടു ” എന്നപേരിൽ തമിഴിലും ഞാൻ ഓരോ സിനിമ സംവിധാനം ചെയ്തത് …. ഇനി പാട്ടു കേട്ടാട്ടെ …

Most Popular

To Top