Film News

സംവിധായകൻ ബാലചന്ദ്രകുമാറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധു!

മലയാളിക്കരയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ഒരു കേസ് ആണ് ദിലീപിന്റെത്.

നടി കേസിൽ 2017ൽ ദിലീപിനെ അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തെ ജയിൽ ജീവിതത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. പിന്നീട് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്ന ദിലീപിനെ വീണ്ടും കേസിലേക്ക് വലിച്ചിഴച്ചത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായകമായ വെളിപ്പെടുത്തലുകൾ ആയിരുന്നു.

പിന്നീടങ്ങോട്ട് മാധ്യമങ്ങളും സോഷ്യൽ മീഡിയയും എല്ലാം ആഘോഷിച്ചത് നളചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ ആയിരുന്നു. ഒരുപാട് ആളുകൾ ആയിരുന്നു ബാലചന്ദ്രകുമാറിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ ബാലചന്ദ്ര കുമാറിന്റെ ബന്ധുവിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാവുന്നത്. ബാലചന്ദ്രകുമാർ എന്തിനാണ് ദിലീപിനെതിരെ ഇങ്ങനെ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് എന്ന് തുറന്നു പറയുകയാണ് ബന്ധു.

ബാലചന്ദ്രകുമാർ കാരണം ജീവിക്കാൻ പറ്റാതെ പെരുവഴിയിലായ അവസ്ഥയും അദ്ദേഹം തുറന്നു പറയുന്നു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിനെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്‌തത്‌. സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു ഡിജിറ്റൽ തെളിവുകളുമായി ബാലചന്ദ്രകുമാർ മുന്നോട്ടു വന്നത്. പെണ്ണു ബാലു എന്നാണ് ബാലചന്ദ്രകുമാർ ഇവർക്കിടയിൽ അറിയപ്പെടുന്നത് എന്ന് ബന്ധു പറയുന്നു.

ഈ ബന്ധുവിനെ പേര് ഉപയോഗിച്ച് ഒരുപാട് പണം ഉണ്ടാക്കിയിട്ടുണ്ട് ബാലചന്ദ്രകുമാർ. ഈ ബന്ധുവിന്റെ ജീപ്പിലെ കിളി ആയിട്ടായിരുന്നു ആദ്യം ബാലു എത്തിയത്. പിന്നീട് ഡ്രൈവിംഗ് പഠിച്ച് ഡ്രൈവർ ആവുകയായിരുന്നു.പിന്നീട് സിനിമാക്കാരൻ ആയപ്പോൾ ആയിരുന്നു അവിടുന്ന് പോയത്. ബാലുവിനെ അറിയുന്നവർ പറയുന്നത് സിനിമയിലെ പാട്ട് രംഗങ്ങളിൽ നൃത്തം അവതരിപ്പിക്കാൻ എത്തുന്ന ബാഗ്രൗണ്ട് ഡാൻഴ്സിനെ കൂട്ടിക്കൊടുത്താണ് ബാലു പണമുണ്ടാക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

അതു കൊണ്ടാണ് പെണ്ണ് ബാലു എന്ന പേര് കിട്ടിയത്. എന്നാൽ ഇതിനെതിരെ ആരും പ്രതികരിക്കാറില്ല. കാരണം ശരീരം മുഴുവൻ ക്യാമറ ആയിട്ടാണ് ബാലു നടക്കുന്നത് എന്ന് തന്നെ പറയാം. മാത്രമല്ല ഈ തെളിവുകളെല്ലാം അവർക്കെതിരെ ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. മീഡിയയിൽ കാണുന്നതു പോലെ ഒരു വിശുദ്ധ ഒറ്റുകാരൻ അല്ല ബാലു എന്ന് ബന്ധു പറയുന്നു. ഒരു ഹണിട്രാപ്പ്കാരനാണ് ബാലു. 100-120 ഹാർഡ് ഡിസ്കുകൾ കയ്യിലുള്ള ബാലു അത് വെച്ചിട്ടാണ് ജീവിക്കുന്നത് എന്ന് ബന്ധു വെളിപ്പെടുത്തി.

കാശിനു വേണ്ടി ആണ് ബാലചന്ദ്രകുമാർ ദിലീപിനെതിരെ രംഗത്തെത്തിയത് എന്നാണ് ബന്ധു പറയുന്നത്. ബാലചന്ദ്രകുമാറിന്റെ വീട് പോലും ദിലീപ് വെച്ച് കൊടുത്തതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ബന്ധുവിന്റെ വസ്തു ഉപയോഗിച്ച് പതിനഞ്ചു ലക്ഷം രൂപ വരെ ബാലചന്ദ്രകുമാറും കൂട്ടരും കൈക്കലാക്കിയിട്ടുണ്ട്. ബാലുവിന്റെ പോലീസ് സൗഹൃദങ്ങൾ കാരണം ആണ് ഇപ്പോഴും രക്ഷപ്പെട്ടു പോകുന്നത് എന്ന് ബന്ധു പറയുന്നു. ഇതിനുളള തെളിവുകളും ബന്ധു നൽകുന്നുണ്ട്. ബാലചന്ദ്രകുമാറും പോലീസും ചേർന്ന് ദിലീപിനെ കുടുക്കാനുള്ള ശ്രമമാണ് ഇത് എന്ന സംശയം ബന്ധു ആരോപിക്കുന്നു

The Latest

To Top