മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബാറോസ്’ എന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. സിനിമ മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പൂജ ചടങ്ങ് ആഘോഷപൂർവം ആണ് നടന്നത്. ചടങ്ങിൽ മമ്മൂട്ടി, പ്രിയദർശൻ, സിബി മലയിൽ, സുരേഷ് കുമാർ, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ താരങ്ങളും പങ്കെടുത്തു. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വളരെ നാളുകൾക്ക് ശേഷമാണു മലയാള സിനിമയിൽ ഇത് പോലെ ഒരു പൂജ ചടങ്ങ് നടക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന് മമ്മൂട്ടി ഉൾപ്പടെ ഉള്ളവർ ആശംസകൾ അറിയിച്ചു. ആദ്യം മുതൽ ഇത് വരെയുള്ള തൻറെ അഭിനയ ജീവിതത്തിൽ ഒപ്പം നിന്നവർക്ക് എല്ലാം മോഹൻലാൽ നന്ദി പറയുകയും ചെയ്തു.
അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേരാണ് ബറോസിന് ആശംസകളുമായി എത്തിയത്. ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. ‘മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ’, എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്.
