General News

നിങ്ങൾ അങ്ങനെ ആണോ ചെയ്യുന്നത് ? ചോദ്യവുമായി 17 കാരി – കണക്കിന് മറുപടി കൊടുത്തു ബഷീർ ബാഷി !

മോഡൽ, ബിഗ് ബോസ് താരം, ആൽബം താരം യൂട്യൂബർ, മാതൃക ഭർത്താവ് തുടങ്ങി വിശേഷണങ്ങളേറെയാണ് ബഷീർ ബഷിക്ക്.

മോഡലിംഗിലൂടെ കടന്നു വന്ന ബഷീർ ബഷി ബിഗ് ബോസ് മത്സരാർത്ഥി ആയി എത്തിയതിനെ തുടർന്നാണ് ഏറെ ശ്രദ്ധേയനായത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം രണ്ടു ഭാര്യമാരുള്ളതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടാറുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഈ കുടുംബം.

ഇവരുടെ സ്നേഹവും ഒത്തുരമയും കാണുമ്പോൾ വിമർശനങ്ങളെല്ലാം മാറി അഭിനന്ദനങ്ങൾ ആവുകയാണ് പതിവ്. കുടുംബത്തിന് പ്രഥമസ്ഥാനം നൽകുന്ന ബഷീർ ബഷി കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ആദ്യ ഭാര്യ സുഹാന ബഷീറിനും രണ്ടാം ഭാര്യ മഷൂറ ബഷീറിനും സ്വന്തമായി യൂട്യൂബ് ചാനലുകൾ ഉണ്ട്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2009 ഡിസംബർ 21ന് ആയിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. ഇവരുടെ രണ്ടു മക്കളും ആരാധകർക്കിടയിൽ താരങ്ങളാണ്. ബഷീറിന്റെ മകളും യൂട്യൂബർ ആണ്. സിൽവർ പ്ളേ ബട്ടൺ കരസ്ഥമാക്കിയിട്ടുമുണ്ട്. ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും പിന്നിൽ സുഹാനയാണെന്ന് മുമ്പ് പലപ്പോഴും ബഷീർ പറഞ്ഞിട്ടുണ്ട്. സ്വന്തം മകളിൽ അഭിമാനം കൊള്ളുന്ന ഒരു അമ്മയാണ് സുഹാന ബഷീർ.

ബി എ സോഷ്യോളജി ബിരുദധാരിയാണ് സുഹാന. പ്രേമിച്ചയാളെ വിവാഹം കഴിക്കാൻ കഴിഞ്ഞതാണ് സുഹാനയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ബഷീറുമായി സ്കൂളിൽ ആരംഭിച്ച പ്രണയം ഡിഗ്രി അവസാനം വരെ നീണ്ടു നിൽക്കുകയായിരുന്നു. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയ്ക്കും ആരാധകർ ഏറെയാണ്. വളരെ സന്തോഷത്തോടെ ആണ് രണ്ടു ഭാര്യമാരെയും ഒത്ത് ബഷീർ കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നത്.

രണ്ടു ഭാര്യമാരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നും ശ്രദ്ധേയമാണ്. പലപ്പോഴും ആളുകൾ ഇവരെ വിമർശിച്ചും രംഗത്തെത്താറുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ച ആൾക്ക് ബഷീർ നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത്. നിങ്ങൾ ത്രീസം ആണോ ചെയ്യുന്നത് എന്നായിരുന്നു ബഷീറിനോട് ഒരു പതിനേഴുകാരി ചോദിച്ചത്. ഈ കമന്റിന് ബഷീർ നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.

ചോദ്യം ചോദിച്ച പെൺകുട്ടിയുടെ പ്രൊഫൈലിൽ വയസ് കണ്ടത് 17 ആണ്. പതിനേഴാം വയസ്സിൽ മോൾക്ക് ഇതെല്ലാം നല്ല വശം ആണല്ലോ, നല്ല വളർത്ത് എന്നായിരുന്നു ബഷീർ നൽകിയ മറുപടി. മറ്റുള്ളവരുടെ മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി ചോദിച്ചതല്ലേ, നീ ശരിക്കും ഷൈൻ ചെയ്തോ എന്ന് പറഞ്ഞ കമന്റിന്റെ സ്ക്രീൻഷോട്ട് ബഷീർ തന്നെ ആണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചത് . ഇതോടെ മറുപടിയൊന്നും നൽകാതെ പെൺകുട്ടി മുങ്ങി.

എന്നാൽ അതൊരു വ്യാജ പ്രൊഫൈൽ ആണ് എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇതുപോലുള്ള കമന്റുകൾക്ക് ഇങ്ങനെ മറുപടി നൽകണമെന്നും പ്രതികരിക്കാതിരിക്കുന്നത് ഇവർക്കുള്ള പ്രോത്സാഹനമാണ് എന്നും പലരും അഭിപ്രായപ്പെടുന്നു. വ്യക്തിപരമായ ഇത്തരം ചോദ്യങ്ങൾ ആരും ചോദിക്കരുത് എന്നും ചില ആരാധകർ കൂട്ടിച്ചേർത്തു. സെലിബ്രിറ്റികളുടെ കുറിപ്പുകൾക്ക് മോശം കമന്റിടുന്നത് ഇപ്പോൾ ഒരു പതിവ് ആയി മാറിയിരിക്കുകയാണ്.

The Latest

To Top