ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം ആണ് മിന്നൽ മുരളി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള പല വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ പഴം കഴിക്കുന്നത് ബേസിൽ ജോസെഫിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ടോവിനോ ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തതും ആരാധകരുമായി പങ്കുവെച്ചിരിക്കുന്നതും. വിശന്നിട്ടാ മുതലാളി എന്നാ തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ പഴം തിന്നുന്നതിന്റെ ദൃശ്യങ്ങൾ ടോവിനോ പകർത്തുന്നുവെന്ന് മനസ്സിലാക്കുന്ന ബേസിലിന്റെ ചിരിയാണ് വീഡിയോയുടെ ആകർഷണം.
View this post on Instagram
ബേസിൽ ജോസഫ് ആണ് മിന്നൽ മുരളിയുടെ സംവിധായകൻ. ‘ഗോദ’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ അവസാന ഘട്ടത്തിൽ ആണ് അതിന്റെ അണിയറ പ്രവർത്തകർ. സ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ടോവിനോ തോമസിനെ കൂടാതെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ യെത്തുന്നുണ്ട്. ചിത്രം വളരെ പെട്ടന്ന് തന്നെ തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമത്തിൽ ആണ് അതിന്റെ അണിയറ പ്രവർത്തകർ.
