വർഷങ്ങൾ കൊണ്ട് മലയാള സിനിമ ഡബ്ബിങ് മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മി ശബ്‌ദം നൽകാത്ത നായികമാർ ഒരുകാലത്ത് മലയാള സിനിമയിൽ കുറവ്ആയിരുന്നു. ഉർവശി, ശോഭന, പാർവതി, മഞ്ജു വാര്യർ, രേവതി തുടങ്ങിയ താരങ്ങൾക്കെല്ലാം നിരവധി ചിത്രങ്ങളിൽ ആണ് ഭാഗ്യലക്ഷ്മി ശബ്‌ദം നൽകിയത്. ഇപ്പോഴിതാ നന്ദനം സിനിമയിൽ രേവതിക്ക് ശബ്‌ദം നല്കിക്കൊണ്ടിരുന്നപ്പോൾ ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. ചിത്രത്തിൽ രേവതി പ്രിത്വിരാജിനെ മനു എന്ന് വിളിക്കുന്ന ഒരു രംഗം ഉണ്ട്. ആ രംഗം എടുത്ത് കൊണ്ടിരിക്കുകയാണ്. എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഹരികുമാർ ആയിരുന്നു വർക്ക് ചെയ്തത്. ആ രംഗത്തിൽ മറ്റു സംഭാക്ഷണങ്ങൾ ഒന്നും ഇല്ല. മനു എന്ന് മാത്രം വിളിച്ചാൽ മതി.
ഞാൻ ആദ്യം മനു എന്ന് വിളിച്ചപ്പോൾ ഹരികുമാറിന് അത് ഇഷ്ട്ടപെട്ടില്ല. ഒന്നുകൂടി വിളിക്കാൻ പറഞ്ഞു. അങ്ങനെ ഞാൻ വീണ്ടും വിളിച്ചു. അതും ഇഷ്ടപ്പെട്ടില്ല. അഞ്ചു മിനിറ്റോളം ഞാൻ മനു മനു എന്ന് വിളിച്ചു. അതൊന്നും അദ്ദേഹത്തിന് ഇഷ്ട്ടം ആയില്ല. വീണ്ടും ശ്രമിക്കാൻ അദ്ദേഹം പറഞ്ഞു. അത് കൂടി കേട്ടപ്പോൾ എനിക്ക് ദേക്ഷ്യം വന്നു. എനിക്ക് പറ്റില്ല എന്ന് പറഞ്ഞു ഞാൻ ചിത്രഞ്ജലി സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി. അപ്പോഴേക്കും ഹരിയും എന്റെ പിന്നാലെ ഓടി വന്നിരുന്നു. ഭാഗ്യലക്ഷ്മി, ശരിയാകാഞ്ഞിട്ടല്ലേ, നമുക്ക് ഒന്നുകൂടി നോക്കാം എന്ന് ഹരി പറഞ്ഞു. എന്നെ കൊണ്ട് മനു എന്ന് ഇങ്ങനയെ വിളിക്കാൻ പറ്റു എന്നും ഇതിൽ കൂടുതൽ എനിക്ക് പറ്റില്ല എന്നും ഞാൻ അദ്ദേഹത്തോട് ദേക്ഷ്യപ്പെട്ട പറഞ്ഞെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു അഭിമുഖത്തിൽ ആണ് ഭാഗ്യലക്ഷ്മി ഈ കാര്യങ്ങൾ ഇപ്പോൾ ഓർമ്മിച്ചെടുത്തത്.
