General News

എറണാകുളത്ത് വെച്ചായിരുന്നു അപകടം ! അപകട സ്ഥലത്ത് വെച്ച് തന്നെ ജൂഹിയുടെ അമ്മ അന്തരിച്ചു

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ജൂഹിയുടെ അമ്മ എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മരണപെട്ടു. ജൂഹിയുടെ സഹോദരനും അമ്മയും സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ‘അമ്മ ഭാഗ്യലക്ഷ്മി രഘുവീർ മരണപെട്ടു. ഇടിയുടെ ആഘാതം ശക്തമായിരുന്നു എന്നാണ് നിഗമനം. താരത്തിന്റെ സഹോദരനെ കുറിച്ചുള്ള റിപോർട്ടുകൾ പുറത്ത് വന്നിട്ടില്ല. കുടുംബത്തെ അകെ മൊത്തം കണ്ണീരിൽ ആഴ്ത്തിയ മരണം ആരാധകരെയും, സീരിയൽ ലോകത്തെ ജൂഹിയുടെ അടുപ്പക്കാരേയും ബാധിച്ചിട്ടുണ്ട്.

ഫ്‌ളവേഴ്‌സ് ചാനലിൽ ടോപ് റേറ്റഡ് പ്രോഗ്രാം ആയ ഉപ്പും മുളകിലെയും പ്രധാന കഥാപാത്രങ്ങളിൽ ഒരാളായിരുന്നു ജൂഹി ചെയ്തിരുന്ന ലച്ചു. ജനപ്രീതി ഏറെ നേടിയ കഥാപാത്രം ആരാധകരും അനവധി ആണ്. പെട്ടന്നുണ്ടായ അപകടവാർത്ത ഉള്കൊള്ളാൻ ആർക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ സൺറൈസ് ഹോസ്പിറ്റലിൽ ആണ് അമ്മയുടെ മൃത ശരീരം സൂക്ഷിച്ചിരിക്കുന്നത്. അച്ഛൻ രാജസ്ഥാൻ സ്വദേശിയാണ്. കൊച്ചിയിൽ ബിസിനസ് ചെയ്യുന്ന അദ്ദേഹം ചോറ്റാനിക്കര സ്വദേശിനി ആയ ഭാഗ്യ ലക്ഷ്മിയെ വിവാഹം കഴിക്കുകയായിരുന്നു.

അടുത്ത ബന്ധുക്കളുടെ അറിയിപ്പ് പ്രകാരം നാളെ അമ്മയുടെ വീടായ ചോറ്റാനിക്കരയിൽ ആയിരിക്കും അടക്കം എന്നാണ് അറിയാൻ സാധിക്കുന്നത്. ജൂഹിയുടെ കൂടെ ഷൂട്ടുകൾക്ക് എത്തിയിരുന്ന ഭാഗ്യലക്ഷ്മി അമ്മയെ എല്ലാവര്ക്കും വളരെ അടുപ്പമായിരുന്നു എന്നാണ് സെറ്റിൽ ഉള്ള ആളുകൾ പറയുന്നത്.

The Latest

To Top