മലയാള സിനിമയിൽ മാതൃക ദാമ്പത്യം നയിക്കുന്ന താര ദമ്പതികളിൽ ഒരാൾ ആണ് ബിജു മേനോനും സംയുക്ത വർമ്മയും. പ്രണയവിവാഹത്തിൽ കൂടി വിവാഹിതർ ആയ ഇരുവരും ഇന്നും സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ്. ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. വിവാഹ ശേഷം സംയുക്ത സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് താരം വിവാഹിത ആകുന്നത്. അതിനു ശേഷം ഭർത്താവിന്റെയും കുടുംബത്തിന്റെയും കാര്യം നോക്കി കഴിയുകയാണ് താരം. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ഇന്നും തങ്ങളുടെ ഇഷ്ടതാരം എന്നാണ് തിരിച്ച് വരുന്നത് എന്നാണു ആരാധകർ ചോദിക്കുന്നത്. പലരും ബിജു മേനോനോട് തന്നെ ഇതിനെ പറ്റി ചോദിച്ചിട്ടുമുണ്ട്. ഇപ്പോൾ അതിനു മറുപടി നൽകുകയാണ് ബിജു മേനോൻ.
പലരും ഞങ്ങൾ തമ്മിൽ എന്നാണ് ഒന്നിച്ച് അഭിനയിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ അതിനു സംയുക്തയ്ക്ക് പോലും താൽപ്പര്യം ഇല്ല എന്നതാണ് സത്യം. പല തവണയും കഥ കേൾക്കാൻ പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ കുറച്ച് കഴിയട്ടെ എന്നാണു അവൾ പറയുന്നത്. പിന്നെ താൽപ്പര്യം ഇല്ലാത്ത രീതിയിൽ ആണ് സംസാരിക്കുന്നത്. എന്താണ് അവൾ ഒഴിഞ്ഞു മാറുന്നത് എന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ ഒരു തിരിച്ച് വരവിനു അവൾക്ക് താൽപ്പര്യം ഇല്ലാത്തതിനാൽ ആയിരിക്കും എന്നും ബിജു മേനോൻ മറുപടി പറഞ്ഞു.
