അല്ലു അർജുൻ നായകനായ “പുഷ്പ” എന്ന ചിത്രത്തിലൂടെ ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദന.
ടോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇപ്പോൾ രശ്‌മിക. “ലൈഗർ” എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസോടെ രാജ്യം മുഴുവൻ ശ്രദ്ധേയനാവാൻ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ബോളിവുഡ് താരം അനന്യ പാണ്ഡെ ആണ് ചിത്രത്തിലെ നായിക. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് അനന്യ.
സിദ്ധാർഥ് മൽഹോത്രയുടെ നായികയായി “മിഷൻ മജ്നു” എന്ന ചിത്രത്തിലാണ് അടുത്തതായി രശ്‌മിക പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. രശ്മികളുടെ ആദ്യ ബോളിവുഡ് ചിത്രം ആണ് ഇത്. ഇപ്പോഴിതാ രശ്മികയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ബോളിവുഡ് മാധ്യമങ്ങളാണ് ഈ വാർത്തകൾ പ്രചരിപ്പിച്ചത്. “ഗീതാഗോവിന്ദം”, “ഡിയർ കോമ്രേഡ്” എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് എത്തിയ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഓൺ സ്‌ക്രീനിൽ മികച്ച ജോഡികളായിരുന്നു.
കേരളത്തിൽ വരെ ഇവർക്ക് ആരാധകരെ നേടിക്കൊടുത്ത സിനിമകൾ ആയിരുന്നു ഇത്. മികച്ച സ്വീകാര്യത ആയിരുന്നു ഈ ജോഡികൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ഈ ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളിലും അഭിമുഖങ്ങളിലും ഇവർ തമ്മിലുള്ള സൗഹൃദവും അടുപ്പവും എല്ലാം ആരാധകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു. യഥാർത്ഥ ജീവിതത്തിലും പ്രിയ താരങ്ങൾ ഒന്നിച്ചിരുന്ന് എങ്കിൽ എന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു.
വിജയുടെ അമ്മ മാധാവിയുമായി രശ്‌മികയ്ക്ക് വളരെ നല്ല അടുപ്പമാണുള്ളത് എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. തെലുങ്കിലെ സൂപ്പർതാരങ്ങളായ ഇവർ ഈ വർഷം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുമ്പോഴും ഇരുവരും ഇതിനെ കുറിച്ച് ഔദ്യോഗികമായി യാതൊന്നും പ്രതികരിച്ചിട്ടില്ല. മുംബൈയിൽ ഇരുവരും ഡേറ്റിങ്ങിന് പോയിട്ട് ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഇവരുടെ വിവാഹം ഈ വർഷം ഉണ്ടാകും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്.
പുതുവത്സരം ദേവരകൊണ്ട സഹോദരന്മാരായ വിജയ്ക്കും ആനന്ദിനും ഒപ്പം ഗോവയിൽ ആയിരുന്നു രശ്‌മിക ആഘോഷിച്ചത്. ഇതോടെ ഇവരുടെ പ്രണയ വാർത്തകൾ ശക്തമായി പ്രചരിക്കുകയാണ്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമായ “ലൈഗർ”ന് വേണ്ടിയിട്ടുള്ള ഷൂട്ടിങ്ങിന് വിജയ് ദേവരകൊണ്ട മുംബൈയിൽ ആണിപ്പോൾ. രശ്മികയും മുംബൈയിലെ അപ്പാർട്ട്മെന്റിൽ ആണ് എന്ന് വിവരങ്ങളാണ് പുറത്തു വരുന്നത്.
“പുഷ്പ” എന്ന ചിത്രത്തിലെ പ്രമോഷൻ പരിപാടിക്കിടയിൽ വിവാഹത്തിനെ കുറിച്ച് ചോദിച്ചപ്പോൾ രശ്‌മിക പറഞ്ഞ കാര്യങ്ങൾ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. 23 വയസ്സുള്ള പ്രായം താരം തനിക്ക് വിവാഹ പ്രായമായിട്ടില്ല എന്നും ഇത്രയും ചെറിയ പ്രായത്തിൽ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും പങ്കു വെച്ചു. പ്രേക്ഷകരുടെ പ്രിയ ജോഡികളുടെ ഗോസിപ്പുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
