Film News

ചീരു പോയി രണ്ടു വർഷമാകുമ്പോൾ മകന് വേണ്ടി ആ തീരുമാനം എടുത്ത് മേഘ്ന രാജ് – കയ്യടിച്ചു സന്തോഷത്തോടെ ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്നരാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയായിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. മ

ലയാളത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം എങ്കിലും അന്യഭാഷ സിനിമയിൽ തന്നെ താരത്തെ ആരാധകരെല്ലാം ഏറ്റെടുത്തിരുന്നു. ആഗസ്റ്റ് 15, പാച്ചുവും കോവാലനും, സ്വന്തം റസിയ,അച്ഛൻറെ ആൺമക്കൾ, മുല്ലമൊട്ടും മുന്തിരിച്ചാറു, ട്രിവാൻഡ്രം ലോഡ്ജ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. ബ്യൂട്ടിഫുൾ എന്ന സിനിമയിലെ അഞ്ജലി എന്ന കഥാപാത്രം താരത്തിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു സൃഷ്ടിച്ചത്..

പിന്നീട് മലയാളത്തിൽ നിന്നും തെന്നിന്ത്യൻ ലോകത്തേക്ക് ചേക്കേറുകയായിരുന്നു. കന്നഡ സിനിമ ലോകത്തിന്റെ വാതായനങ്ങൾ താരത്തിനും തുറക്കപ്പെട്ടു. അതോടെ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ കന്നട നടനായ ചിരഞ്ജീവിയെ പ്രണയിച്ചു മേഘ്ന വിവാഹം കഴിക്കുകയും ചെയ്തു.

ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ എല്ലാം വലിയ വാർത്തയായിരുന്നു. വിവാഹശേഷവും സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന താരങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരിലേക്ക് പങ്കു വയ്ക്കാറുണ്ടായിരുന്നു. രണ്ടു വർഷം മുൻപായിരുന്നു സിനിമാ ലോകത്തെയും ആരാധകരെയും വേദനിപ്പിച്ചുകൊണ്ട് ചിരഞ്ജീവി സർജ ഈ ലോകത്തോട് വിട പറഞ്ഞത്. ഹൃ ദ യാ ഘാതമായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണത്തിന് കാരണം.

താരം മരിക്കുമ്പോൾ മേഘ്ന ഗ ർ ഭി ണി യായിരുന്നു. തുടർന്ന് താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ജൂനിയർ ചീരു എന്ന് ആരാധകർ അവനെ വിളിക്കുകയും ഒക്കെ ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിൽ തങ്ങളുടെ വിശേഷങ്ങളും പങ്കു വെക്കുന്നുണ്ട്. ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാൻ ആണ് താരം തുടങ്ങുന്നത്.

കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു പരസ്യചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. ടെലിവിഷൻ പരിപാടികളിൽ ജഡ്ജിയായും താരം എത്തി. ഇനിയുള്ള തന്റെ ജീവിതം മകനുവേണ്ടി ആണെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷം ഉളവാക്കുന്ന ഒരു വാർത്തയാണ് പങ്കു വച്ചിരിക്കുന്നത്. താരം വീണ്ടും സിനിമാ മേഖലയിൽ സജീവമാകാൻ പോകുന്നുവെന്നതാണ് വാർത്താ. താരം തന്നെ ആണ് സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത അറിയിച്ചത്.

ശബ്ദ എന്ന ചിത്രത്തിലാണ് മേഘ്നരാജ് അഭിനയിക്കുന്നത്. കാന്തരാജ ചിത്രത്തിന്റെ സംവിധായകൻ.. കർണാടക സംസ്ഥാന അവാർഡ് ലഭിച്ച ചിത്രത്തിലൂടെ സംവിധായകനും ഇദ്ദേഹം ആയിരുന്നു. അദ്ദേഹത്തിൻറെ സിനിമയിലൂടെ ഒരു രണ്ടാം വരവിൽ ഒരുങ്ങുകയാണ് ഇപ്പോൾ താരം. നിരവധി ആരാധകരാണ് ഇതിനോടകം തന്നെ മേഖനയ്ക്ക് ആശംസകളുമായി എത്തിരിക്കുന്നത്.. അതേസമയം ഭർത്താവ് മരിച്ച് രണ്ടു വർഷം തികയുന്നതിനു മുൻപു തന്നെ അഭിനയിക്കാൻ എത്തുന്നതിന് ഒരുപറ്റമാളുകൾ വിമർശിക്കുന്നുമുണ്ട്. വിമർശകരെ ചെവിക്കൊള്ളാതെ തന്നെ മുന്നോട്ടു പോകുവാൻ ആണ് മേഖന തീരുമാനിച്ചിരിക്കുന്നത്. താരത്തെ പിന്തുണയ്ക്കുന്നവർ ആണ് കൂടുതൽ.

The Latest

To Top