General News

കോവിഡ് 19 ആദ്യം സ്ഥിരീകരിച്ച വുഹാനിലെ അവസ്ഥ ലോകത്തിനെ അറിയിച്ച യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ !

ലോകമെമ്പാടും വലിയൊരു വിപത്തായി മാറിയ കൊറോണ വൈറസിന്റെ ആരംഭം ചൈനയിലെ വുഹാനിൽ നിന്നായിരുന്നു. ചൈനയിലെ വുഹാനിൽ ഉള്ള ഒരു ഭക്ഷ്യ മാർക്കറ്റിലെ മത്സ്യ വില്പനക്കാരിയിൽ ആണ് ആദ്യം ഈ രോഗം കണ്ടെത്തിയത് എന്ന് ലോകാരോഗ്യസംഘടന തന്നെ സ്ഥിരീകരിച്ചതായിരുന്നു. 2019ൽ സ്ഥിരീകരിച്ച കോവിഡ് 19 എന്ന മഹാമാരി ഇന്നും ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ച ആദ്യത്തെ മത്സ്യവിൽപ്പനക്കാരിയിൽ ഡിസംബർ 11നായിരുന്നു പനി സ്ഥിരീകരിച്ചത്.

കോവിഡ് 19 ആരംഭഘട്ടത്തിൽ കണ്ടെത്തിയ രോഗബാധിതരിൽ മിക്കവരും മാർക്കറ്റിലെ ചുറ്റുവട്ടത്തിൽ ഉള്ളവരായിരുന്നു. ഈ വൈറസ് ബാധയെ തുടർന്ന് കോടിക്കണക്കിന് ആളുകളാണ് ലോകമെമ്പാടും മ ര ണ ത്തിന് കീഴടങ്ങിയത്. കോവിഡിന് ഒപ്പം ജീവിക്കാൻ പഠിച്ചെങ്കിലും എന്ന് അവസാനിക്കും ഈ മഹാവ്യാധി എന്ന് ഉറ്റുനോക്കുകയാണ് ലോകജനത. മാസ്‌കും, സാമൂഹ്യ അകലവും, സാനിറ്റൈസറും ഇല്ലാതെ പഴയതു പോലെ ഒരു സുഖകരമായ ജീവിതം ഇനി സാധ്യമാണോ എന്ന ആശങ്കയിലാണ് എല്ലാവരും.

പ്രകൃതിയിൽ നിന്ന് സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ടത് ആണോ അതോ ലാബിൽ നിന്ന് സംഭവിച്ച പിഴവാണോ ഈ വൈറസിന് കാരണമായത് എന്ന തർക്കം ഇപ്പോഴും തുടരുകയാണ്. ജനിതകമാറ്റം സംഭവിച്ചു കൊണ്ട് ഇന്നും വലിയ ഒരു ഭീ ഷ ണി ആയി വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വുഹാനിൽ കോവിഡ് വ്യാപനം ഉണ്ടായപ്പോൾ ആദ്യം റിപ്പോർട്ട് ചെയ്ത പൗരാവകാശ പ്രവർത്തക ഷാൻ ജ യി ലി ലാ യ ത് ഏ റെ വി വാ ദ മാ യി രുന്നു.

ജ യി ലി ൽ ആയ പൗരവകാശ പ്രവർത്തക ഷാനിനെ വിട്ടയക്കണമെന്ന് ചൈനയോട് യുഎൻ ആവശ്യപ്പെടുകയായിരുന്നു. ചൈനീസ് സർക്കാരിന്റെ പീ ഡ ന ത്തി ൽ പ്ര തി ഷേ ധിച്ച് ഷാൻ നിരാഹാരം അനുഷ്ഠിച്ചു വരികയാണ്. നിരാഹാരത്തെ തുടർന്ന് ഷാനിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ക്രമാതീതമായി ഭാരം കുറഞ്ഞ് ഏതു നിമിഷവും മ രി ച്ചേക്കാ വുന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ് ഷാനിന്റെ കുടുംബം.

അഭിഭാഷകയായ ഷാൻ 2020 ഫെബ്രുവരിയിലാണ് കോവിഡ് സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ നേരിട്ടെത്തിയത്. ഇവിടുത്തെ ഭീ ക രാ വസ്ഥ ഷാൻ തന്റെ സ്മാർട്ട്ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. ഷാനിന്റെ വീഡിയോയിലൂടെയാണ് ചൈനയിലെ യഥാർത്ഥ അവസ്ഥ പുറം ലോകമറിയുന്നത്. തുടർന്ന് മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ ചൈനീസ് ഭരണകൂടം ഇടപെട്ട് ഷാനിനെ അ റ സ്റ്റ് ചെയ്യുകയായിരുന്നു.

നാലു വർഷത്തെ ജയിൽ വാസം ആണ് ഷാനിന് ചൈനീസ് കോടതി വിധിച്ചത്. മനപ്പൂർവ്വം സം ഘ ർ ഷ മുണ്ടാക്കി സമൂഹത്തിൽ പ്ര കോ പനം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നിവ ഉൾപ്പെടെ നിരവധി കു റ്റ ങ്ങൾ ആയിരുന്നു ഷാനിന് മേൽ കു റ്റ ങ്ങൾ ചുമത്തിയത്. തനിക്കെതിരെ അന്യായമായി ജ യി ൽ ശി ക്ഷ ഒരുക്കിയതിന് പലതവണ ഷാൻ നിരാഹാരം അനുഷ്ഠിച്ചു. എന്നാൽ ഷാനിന്റെ നില അ തീ വ ഗു രുതരം ആകുമ്പോഴും അധികൃതർ ഇടപെടാത്തതിനെ തുടർന്ന് ഷാനിന്റെ കുടുംബം ലോകരാജ്യങ്ങൾക്കു മുന്നിൽ കൈ കൂപ്പുകയാണ്.

ഇതോടെ മനുഷ്യത്വത്തിന്റെ പേരിൽ 38 വയസ്സുള്ള ഷാനിനെ എത്രയും വേഗം നിരുപാധികമായി മോചിപ്പിക്കണമെന്ന് യു എൻ വക്താവ് മാർത്ത ഹുർത്തഡോ ചൈനയോട് ആവശ്യമുയർത്തിയിട്ടുണ്ട്. 2019 ഹോങ്കോങിലെ പൗരാവകാശ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിന്റെ പേരിലും ഷാനിനെ ചൈനീസ് സർക്കാർ അ റ സ്റ്റ് ചെയ്തിരുന്നു. ഈ ശിക്ഷയിൽ നിന്ന് മോചിതയായതിനുശേഷം ആയിരുന്നു വുഹാനിലെ സ്ഥിതികൾ പുറംലോകത്തെ അറിയിച്ചതിന് ഷാനിനെ വീണ്ടും അ റ സ്റ്റ് ചെയ്തത്.

Most Popular

To Top