മോഷണം നടന്നാൽ പിന്നീട് അത് ഒരിക്കലും തിരിച്ചു കിട്ടാത്ത ഈ കാലത്ത് മോഷണം നടത്തി കുടുംബസമേതം എത്തി അത് ഉടമയ്ക്ക് തിരിച്ച് നൽകി മാപ്പ് പറഞ്ഞ് ഒരു മോഷ്ടാവിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
കേരളക്കരയെ തന്നെ ലജ്ജിപ്പിച്ച ഒരു സംഭവമായിരുന്നു അട്ടപ്പാടിയിൽ ആൾക്കൂട്ട ആ ക്ര മ ണ ത്തി ൽ ആദിവാസി യുവാവ് മധു കൊ ല്ല പ്പെ ട്ടത്. വിശപ്പകറ്റാൻ ഉള്ള ഭക്ഷണം മോഷ്ടിച്ചതിന് ആയിരുന്നു ആൾക്കൂട്ടം മധുവിനെ ക്രൂ ര മാ യി മ ർ ദ്ദിച്ചത്.
അതിനു ശേഷം അയാളെ പോലീസിൽ കൈമാറുന്നതിനിടെ പോലീസ് ജീപ്പിൽ ആയിരുന്നു മധു കുഴഞ്ഞു വീണ് മരിച്ചത്. ചിലപ്പോഴൊക്കെ മോഷണം അത്യാഗ്രഹം കാരണം സംഭവിക്കുന്നതല്ല. ഗത്യന്തരം ഇല്ലാത്തതു കൊണ്ടും സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം മോഷ്ടിക്കേണ്ടി വരുന്നവരുമുണ്ട്. മൂവാറ്റുപുഴ രണ്ടാറിൽ ആണ് ഈ സംഭവം നടക്കുന്നത്. പുനത്തിൽ മാധവിയുടെ കണ്ണിൽ മുളകുപൊടി ഇട്ട് ആയിരുന്നു വിഷ്ണുപ്രസാദ് മാല തട്ടിയെടുത്തത്.
സുഖമില്ലാത്ത കുട്ടികൾക്ക് മരുന്നുവാങ്ങാൻ മറ്റു മാർഗമൊന്നും ഇല്ലാത്തതുകൊണ്ട് ആയിരുന്നു വിഷ്ണുപ്രസാദ് മോ ഷ ണം നടത്തിയത്. ഭാര്യയും രണ്ടു കുട്ടികൾക്കുമൊപ്പം മാധവിയുടെ അടുത്തെത്തി കുറ്റസമ്മതം നടത്തി ക്ഷമ ചോദിച്ച് മാല തിരിച്ചേൽപ്പിച്ചു.
മറ്റൊരു മാർഗവും കാണാത്തതു കൊണ്ടാണ് മോഷണം നടത്തിയത് എന്നും പറഞ്ഞു. ആ കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ട മാധവി അവർക്ക് വഴിച്ചിലവിനായി 500 രൂപ നൽകുകയും ചെയ്‌തു.
ജനുവരി 29നാണ് കേ സി നാ സ്പ ദ മായ സംഭവം നടക്കുന്നത്. രണ്ടാറിലെ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുന്നുണ്ട് മാധവി. ഇവിടെ എത്തിയാണ് വിഷ്ണു പ്രസാദ് മാധവിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ച് എടുത്തത്. എന്നാൽ മോഷണ ശ്രമത്തിനിടയിൽ വിഷ്ണുപ്രസാദിന്റെ മൊബൈൽ താഴെ വീണു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി യെ പോ ലീ സ് കണ്ടു പിടിച്ചത്. പോലീസ് തിരയുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ വിഷ്ണുപ്രസാദ് കുടുംബസമേതം തമിഴ്നാട്ടിലേക്ക് കടന്നു.
എന്നാൽ അവിടെ നിന്ന് ഭാര്യയുടെ വീട് ഉള്ള വാഗമണ്ണിലേക്ക് എത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കുടുംബസമേതം തിരിച്ചു വന്നു മാധവിക്ക് മോഷ്ടിച്ച മാല നൽകി മാപ്പ് പറയുകയായിരുന്നു. ഇതിനു മുമ്പ് ഉപ്പുതറ സ്റ്റേഷൻ പരിധിയിൽ ഗ്യാസ് സിലിണ്ടർ മോഷണ കേസിലും പ്രതിയായിരുന്നു വിഷ്ണുപ്രസാദ്.
കോവിഡ് കാലത്തെ പണി നഷ്ടമായതാണ് മോഷണത്തിന് കാരണമായതെന്നും വിഷ്ണുപ്രസാദ് പറഞ്ഞു. ഒരുപാട് ആളുകൾക്ക് ആണ് കോവിഡ് കാലത്ത് ഉപജീവനമാർഗ്ഗം ഇല്ലാതായത്. ലോക് ഡൗൺ കാരണം എല്ലാ മേഖലകളും അടച്ചു പൂട്ടിയപ്പോൾ ലോണുകൾ അടയ്ക്കാനും കുടുംബം മുന്നോട്ടു കൊണ്ടുപോകുവാനും പണമില്ലാതെ ഒരുപാട് ആളുകൾ ജീവൻ അവസാനിപ്പിച്ച വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്.
