General News

ദിലീപിന്റെ വീടിനു വെളിയിൽ അറസ്റ്റ് ചെയ്യാൻ കാത്തിരുന്ന ക്രൈം ബ്രാഞ്ച് നെ വെള്ളം കുടിപ്പിച്ച ദിലീപ് ന്റെ വക്കീലിന് പറയാനുള്ളത് ഇതാണ് – വീഡിയോ

നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിനു ഗൂഢാലോചന നടത്തിയ കേ സിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി.

ദിലീപിന് എതിരെയുള്ള ആരോപണങ്ങൾ വ്യക്തി വൈരാഗ്യം കൊണ്ട് കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദങ്ങൾ കണക്കിലെടുത്താണ് കോടതി വിധി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സുരാജ്, ബന്ധു അപ്പുണ്ണി, സുഹൃത്ത് ബൈജു എന്നീ അഞ്ചുപേർക്കെതിരെ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

കേസ് കെട്ടിച്ചമച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ദിലീപിനും കൂട്ടർക്കും കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് സമർപ്പിച്ച് ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ഇവർക്ക് ജാമ്യം നൽകിയിരിക്കുന്നത്. ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ് പ്രോസിക്യൂഷനു വലിയ തിരിച്ചടിയായിരിക്കുകയാണ്. ദിലീപിനെ അ റ സ്റ്റ് ചെയ്യുവാൻ ആയിരുന്നു വിധിയെങ്കിൽ അത് നടപ്പിലാക്കാൻ ആലുവയിലെ ദിലീപിന്റെ വീടിനു മുന്നിൽ ക്രൈംബ്രാഞ്ച് സംഘം കാത്തിരിക്കുകയായിരുന്നു.

വിധി മറിച്ചായതോടെ ദിലീപെയ്‌ന്റെ വീടിന്റെ മുന്നിൽ നിന്നും ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. എന്നാൽ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് തന്നെയാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും മറ്റ് അഞ്ചുപേരും കൂടി ഗൂഢാലോചന നടത്തി എന്ന പേരിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ദിലീപിനെതിരെയുള്ള കേസ്, ക്രൈംബ്രാഞ്ചിന്റെ ഗൂഢാലോചനയാണെന്ന് ആയിരുന്നു ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാനുള്ള ഗൂഢാലോചനയും ഇതിന്റെ പിന്നിലുണ്ടെന്നാണ് ദിലീപിന്റെ വാദം. ബാലചന്ദ്രകുമാറിന്റെ സിനിമയിൽ അഭിനയിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നത് തന്നോട് വിരോധം ഉണ്ടാക്കിയെന്നും അത് കൊണ്ട് സംവിധായകന്റെ മൊഴിയിൽ വിശ്വാസ്യത ഇല്ലെന്നുമായിരുന്നു ദിലീപ് കോടതിയിൽ ചൂണ്ടിക്കാണിച്ചത്.

ഇപ്പോഴിതാ ദിലീപിന്റെ പരിഭാഷകൻ രാമൻപിള്ള പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ നടത്തിയ ശ്രമം വിജയിച്ചിട്ടുണ്ട് എന്നാണ് രാമൻപിള്ള പറയുന്നത്. ഇതു വരെയുള്ള തെളിവുകളെല്ലാം പരിശോധിച്ച് ദിലീപിനെതിരെ ഉള്ള യാതൊരു കുറ്റാരോപണങ്ങളും നിലനിൽക്കുന്നതല്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ടതു കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

ഇതുവരെ ഉത്തരവ് വായിച്ചിട്ടില്ലെന്നും, നിയമവശങ്ങൾ ഒന്നും അറിയാതെ ആണ് പല കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുന്നത് എന്നും അഭിഭാഷകൻ രാമൻപിള്ള പറഞ്ഞു. പ്രോസിക്യൂഷൻ വാദങ്ങളൊന്നും നിലനിൽക്കുന്നതല്ല എന്ന് പരിഗണിച്ചു തന്നെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ ഉണ്ടാക്കുവാൻ വേണ്ടി കെട്ടിച്ചമച്ച കേസാണ് ഇത് എന്നും അഭിഭാഷകൻ പറയുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം കെട്ടിച്ചമച്ച കേസാണ് ഇത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവുണ്ടാക്കാൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ വേണ്ടി ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ച കേസ് ആണിതെന്ന് രാമൻപിള്ള പറയുന്നു. ദിലീപിനെതിരെ ഉള്ള വധഗൂഢാലോചനയുടെ കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദിലീപിന്റെ അഭിഭാഷകൻ. മുൻകൂർ ജാമ്യാപേക്ഷയുടെ വിധി വന്നതിനുശേഷം ഇങ്ങനെയൊരു നീക്കത്തിന് ആയി ഒരുങ്ങുകയാണ് പ്രതിഭാഗം. അന്വേഷണ ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച തിരക്കഥ മാത്രമാണ് ഇത് എന്നായിരുന്നു ആദ്യം മുതൽക്കേ ദിലീപിന്റെ വാദം

The Latest

To Top