Film News

ഇത്രയ്ക്ക് ചൂടൻ രംഗങ്ങളിൽ അഭിനയിക്കുന്നത് കാണുമ്പോൾ ഭർത്താവ് രൺവീറിന് കുഴപ്പമൊന്നുമില്ലേ?

ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ജനിച്ച് ബാംഗ്ലൂരിൽ വളർന്ന ബോളിവുഡ് താരറാണി ദീപിക പദുകോൺ, പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പദുകോണിന്റെ മകളാണ്.

നാഷണൽ ചാമ്പ്യൻഷിപ്പിൽ ബാഡ്മിന്റൺ കളിച്ചിരുന്ന ദീപിക, മോഡൽ ആകുവാനുള്ള ആഗ്രഹം കൊണ്ട് കായികമേഖല ഉപേക്ഷിക്കുകയായിരുന്നു. മോഡലിങ്ങിൽ സജീവമായിരുന്ന താരം 2006ൽ “ഐശ്വര്യ” എന്ന കന്നട ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.

ബോളിവുഡിലെ താര രാജാവായ ഷാരൂഖ് ഖാനോടൊപ്പം ആയിരുന്നു ദീപികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. 2007ൽ “ഓം ശാന്തി ഓം” എന്ന ചിത്രത്തിലൂടെ ഗംഭീര തുടക്കം കുറിച്ച് ദീപിക പദുകോൺ “ലവ് ആജ് കൽ”, “പിക്കു”, “ചെന്നൈ എക്സ്പ്രസ്സ്”, “യെ ജവാനി ഹേ ദിവാനി”, “പത്മാവതി”, “രാംലീല” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിന് പുറമേ ഹോളിവുഡ് ചിത്രങ്ങളിലും സജീവമാണ് ദീപിക പദുകോൺ. 2018ലാണ് താരം സ്വന്തമായ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്.

ദി ലിവ് ലവ് ലാഫ് ഫൗണ്ടേഷന്റെ സ്ഥാപകയാണ് ദീപിക പദുക്കോൺ. മാനസിക ആരോഗ്യത്തെക്കുറിച്ചും വിഷാദരോഗത്തെക്കുറിച്ചും പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള താരം താൻ കടന്നുപോയ വിഷാദരോഗവും അനുഭവങ്ങളും പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. സഹതാരം രൺബീർ കപൂറും ദീപിക പദുക്കോണുമായുള്ള പ്രണയം ബോളിവുഡിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. “ബച്ചന ഹേ ഹസീനോ” എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ ആയിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്‌.

ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ ബന്ധം ഒരു വർഷത്തിനു ശേഷം വേർപിരിയുകയായിരുന്നു. ഇതോടെ വിഷാദരാഗം ബാധിച്ച ദീപിക പിന്നീട് ആ ബന്ധം തന്നെ കൂടുതൽ ശക്തയും ആത്മവിശ്വാസമുള്ള ആളുമാക്കി എന്ന് വെളിപ്പെടുത്തി. ഇപ്പോൾ വളരെ നല്ല സുഹൃത്തുക്കളാണ് ദീപികയും രൺബീർ കപൂറും. പ്രശസ്ത സിനിമ താരം രൺവീർ സിംഗിനെ ആണ് താരം വിവാഹം കഴിച്ചത്. “രാമലീല”, “പത്മാവതി”, “ബജ്റാവോ മസ്താനി” തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ചു തിളങ്ങിയ രൺവീറും ദീപികയും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു.

“രാംലീല”യുടെ ചിത്രീകരണ സമയത്ത് ആയിരുന്നു ഇവർ പ്രണയത്തിലായത്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2018 നവംബറിലായിരുന്നു ഇറ്റലിയിൽ വെച്ച് ആണ് ഇവർ വിവാഹിതരായത്. വിവാഹത്തിനു ശേഷവും സിനിമയിൽ സജീവമാണ് താരങ്ങൾ. അഭിനയത്തിനു പുറമേ തന്റെ നിലപാടുകൾ കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട് ദീപിക. ഒരു ഇടവേളയ്ക്കു ശേഷം ദീപികയും ഭർത്താവ് രൺവീർ സിങ്ങും വീണ്ടും ഒന്നിച്ച സിനിമയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതിഹാസം കപിൽ ദേവിനെകുറിച്ചുള്ള “83” എന്ന ചിത്രം.

കപിലിന്റെ ഭാര്യ റോമി ബധിത ദേവിനെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിച്ചത്. 1983ലെ ഇന്ത്യയുടെ പ്രശസ്തമായ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ദീപിക ചിത്രം ആയിരുന്നു “ഗെഹ്‌റയ്ൻ”. റിലീസിന് മുമ്പ് തന്നെ ചൂടൻ രംഗങ്ങൾ കാരണം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ഇത്. ഇന്ന് ആണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്.

സിദ്ധാന്ത് ചതുർവേദി ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ ഗാനരംഗങ്ങളിലുളള അടുത്തിടപഴകിയ രംഗങ്ങളും ചുംബനങ്ങളും എല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബോളിവുഡിൽ ഇതെല്ലം സാധാരണം ആണെങ്കിലും വിവാഹിതയായ ദീപിക ഇത് പോലുള്ള രംഗങ്ങൾ ചെയ്തത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു. ചുംബനരംഗങ്ങളിൽ അഭിനയിക്കുന്നതിൽ ഭർത്താവ് രൺവീർ സിങ്ങിന് കുഴപ്പമില്ലായിരുന്നോ എന്ന ആരാധകന്റെ ചോദ്യത്തിന് ദീപിക നൽകിയ മറുപടി ആണിപ്പോൾ ശ്രദ്ധേയമാവുന്നത്.

ഇത് പോലുള്ള കമന്റുകളോട് പ്രതികരിക്കുന്നത് ആണ് മണ്ടത്തരം എന്നും ഞാൻ കമന്റുകൾ വായിക്കാറില്ല എന്നായിരുന്നു ദീപികയുടെ മറുപടി. ഞങ്ങളെ സംബന്ധിച്ച് അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവനും ഇല്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ടെന്നാണ് ദീപിക ഇതിന് മറുപടി ആയി നൽകിയത്. ദീപികയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒന്നിന് പിന്നാലെ ഒന്നായി വ്യത്യസ്തവും മികവുറ്റതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ബോളിവുഡിലെ താരറാണി ആയി വാഴുകയാണ് ദീപിക പദുകോൺ.

The Latest

To Top