കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ദിലീപിനെ കുറിച്ചുള്ള വാർത്തകൾ ആണ്. മലയാള സിനിമ മേഖലയെ തന്നെ ഒന്നടങ്കം നടുക്കിയ ഒരു വാർത്തയായിരുന്നു സഞ്ചരിച്ചു കൊണ്ടിരുന്ന കാറിൽ പ്രമുഖ നടി ആ ക്ര മി ക്കപ്പെട്ടത്. കാറിൽ സഞ്ചരിച്ച നടിയെ തട്ടിക്കൊണ്ട് പോയി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ജനപ്രിയ നടൻ ദിലീപ് അറസ്റ്റിലായതോടെ രാജ്യമെമ്പാടും വലിയ രീതിയിൽ ഈ വാർത്തകൾ ചർച്ചചെയ്യപ്പെട്ടു.
ദിലീപിനെതിരെ നിർണായകമായ പല തെളിവുകൾ പുറത്തു വന്നതോടെ ഒരുപാട് ആളുകൾ ദിലീപിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും ദിലീപിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. ദിലീപിനെതിരെ വരുന്ന ആരോപണങ്ങൾ മാത്രം കണക്കിലെടുത്ത് ഒരിക്കലും കുറ്റക്കാരനായി കാണാൻ കഴിയില്ലെന്നും കോടതി ശിക്ഷ വിധിക്കുന്നത് വരെ കുറ്റാരോപിതൻ മാത്രമാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.
ഇങ്ങിനെ ദിലീപിനെ പിന്തുണയ്ക്കുന്നവരോട് പ്രതികരിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് ആക്രമിക്കപ്പെട്ട നടിയുടെ ബന്ധുവായ രാജേഷ് മേനോൻ. ഞങ്ങൾ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണ് എന്ന് തിരിച്ചറിഞ്ഞ് ഞങ്ങളുടെ കൂടെ നിൽക്കുന്ന എല്ലാ സുമനസ്സുകളോടും ആദ്യമായി തന്നെ നന്ദി പറയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് രാജേഷ് തന്റെ കുറിപ്പ് തുടങ്ങുന്നത്. നടിയെ ആ ക്രമിച്ച കേസിൽ നടിക്കൊപ്പം നിലകൊള്ളുന്നതിന്റെ പേരിൽ ഒരുപാട് ആളുകൾക്കാണ് വ്യാജ അക്കൗണ്ടുകളിലൂടെ സൈബർ ആക്രമണവും മറ്റും അനുഭവിക്കേണ്ടി വരുന്നത്.
ഇതുപോലൊരു സംഭവം സ്വന്തം വീടുകളിൽ സംഭവിച്ചാൽ ഇതുപോലെ തന്നെയാണോ എല്ലാവരും പ്രതികരിക്കുക എന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെ കാരണം സംഭവിച്ചാൽ അതിന്റെ ആ ഘാതം നിങ്ങൾ കരുതുന്നതിനേക്കാളും താങ്ങാനാവുന്നതിനേക്കാളും എത്രയോ അപ്പുറത്താണ് എന്ന് രാജേഷ് പറയുന്നു. സ്വന്തം മനസാക്ഷിയോട് നിങ്ങൾ ചെയ്യുന്നത് ശരിയാണോ എന്ന് ചോദിക്കുമ്പോൾ ഇനിയും ഇതുപോലെ തുടരുക ആണ് എന്ന് അത് പറയുന്നതെങ്കിൽ ഇനി അങ്ങോട്ടുള്ള നിങ്ങളുടെ ജീവിതം ദുരിതപൂർണ്ണം ആകുമെന്നും പറയുന്നു.
ആരുടെയും പേരെടുത്ത് പറയുന്നില്ല എങ്കിലും ഒന്ന് പിറകിലേക്ക് നോക്കിയാൽ നാലു വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ പ്രിയങ്കരിയായികരുതിയിരുന്ന നടിയുടെയും ഇന്ന് കുറ്റാരോപിതനായ നിങ്ങളുടെ പ്രിയപ്പെട്ടവന്റെയും ജീവിതം നിമിഷങ്ങൾ കൊണ്ടാണ് മാറിമറിഞ്ഞത്. അവർക്ക് പ്രിയപ്പെട്ട പലരും ഈ ഒരു കാലയളവിൽ അവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ചെയ്തുപോയതിനുള്ള കുറ്റബോധം കൊണ്ടാണോ ഒരു ജീവനിലുള്ള കൊതി കൊണ്ടാണോ പലർക്കും പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു.
എല്ലാം നിങ്ങൾ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും ആണ് എന്ന് രാജേഷ് മേനോൻ പറയുന്നു. ദിലീപിന് വേണ്ടി വാദിക്കുന്നവർ ദിലീപിന്റെ കേവലം ന്യായീകരണ തൊഴിലാളികൾ മാത്രമാണെന്നും നടിക്കൊപ്പം ഈ യാത്രയിലുടനീളം കൂടെ നിന്ന എല്ലാ സുമനസ്സുകൾക്കും നന്ദി എന്നും രാജേഷ് തന്റെ കുറിപ്പിലൂടെ കൂട്ടിച്ചേർത്തു. 2017 ഫെബ്രുവരി 7ന് നടി ആ ക്രമിക്കപ്പെട്ട സംഭവത്തിൽ മൂന്ന് മാസം നീണ്ട ജയിൽ ജീവിതത്തിനു ശേഷം പുറത്തെത്തിയ ദിലീപ് പതിയെ സിനിമാ മേഖലയിൽ സജീവമാവുകയായിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ കേ സിൽ ഉണ്ടാവുകയായിരുന്നു. നടിയെ ആ ക്രമിച്ച കേസിൽ ദിലീപിനെ അ റ സ്റ്റ് ചെയ്യുമ്പോൾ അന്വേഷണ മേൽനോട്ടം ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, അന്വേഷണ സംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദർശൻ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് എന്നിവരെ അപായപ്പെടുത്താൻ ഉള്ള ഗൂഢാലോചന നടത്തിയതിനും വ ധ ഭീഷ ണി മു ഴക്കിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് ദിലീപിനെതിരെ പുതിയ കേ സെ ടുത്തിരിക്കുകയാണ്.
