General News

ഐശ്വര്യയുടെ പോസ്റ്റ് വിവാഹമോചനത്തെ കുറിച്ചല്ല ! ധനുഷ്- ഐശ്വര്യ വാർത്തകളോട് പ്രതികരിച്ച് ധനുഷിന്റെ പിതാവ്

തെന്നിന്ത്യൻ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച ഒരു വാർത്തയായിരുന്നു സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു എന്ന വാർത്ത. ഇപ്പോഴിതാ ഇതിന് പിന്നാലെ ആരാധകലക്ഷങ്ങളുടെ ഹൃദയം തകർത്ത് കൊണ്ട് ആണ് മറ്റൊരു ദുഃഖ വാർത്ത പുറത്തു വന്നത്. തമിഴകത്തിന്റെ തലൈവർ രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യയും ഭർത്താവും നടനുമായ ധനുഷും വേർപിരിയുന്നു എന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ ലോകം. നീണ്ട പതിനെട്ട് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നു ഐശ്വര്യ തന്നെ ആണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. തുടർന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്ന് ഇരുവരും പങ്കു വെച്ചു. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നത് ആണ് വ്യക്തികൾ എന്ന നിലയിൽ നല്ലതെന്ന് മനസിലാക്കി കൊണ്ട് ആണ് ഇരുവരും രണ്ടു വഴികളിലേക്ക് സഞ്ചരിക്കാൻ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ വേർപിരിയൽ വാർത്ത സ്ത്രീകരിച്ചതിന് ശേഷം മറ്റു പ്രതികരണങ്ങൾ ഒന്നും താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ധനുഷിന്റെ അച്ഛൻ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.ഡെയിലി തന്തി ദിനപത്രത്തിന് ധനുഷിന്റെ അച്ഛൻ കസ്തൂരി രാജ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്. ധനുഷിന്റെ അച്ഛൻ മകന്റെ വിവാഹ മോ ച ന വാർത്തകൾ നിഷേധിച്ചിരിക്കുകയാണ്. ഐശ്വര്യയ്ക്കും ധനുഷിനും ഇടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്ന ധനുഷിന്റെ അച്ഛൻ അവർ ഒരിക്കലും വിവാഹമോചിതർ ആകാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. തമിഴിലെ മറ്റു ചില മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിൽ ഇല്ല. ഇരുവരും ഹൈദരാബാദിൽ ആണ്. ഒരു പിതാവ് എന്ന നിലയിൽ ഇരുവരെയും ഫോൺ വിളിച്ച് ഉപദേശം നൽകിയിട്ടുണ്ട് എന്നും ധനുഷിന്റെ അച്ഛൻ പറഞ്ഞു.

ഭാര്യയും ഭർത്താവിനും ഇടയിൽ സാധാരണമായിട്ടുള്ള വളരെ ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് അവർക്കിടയിൽ ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2004ലാണ് താരനിബിഢമായ ഐശ്വര്യ- ധനുഷ് വിവാഹം നടന്നത്.

സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്‌ത “കാതൽ കൊണ്ടെൻ” എന്ന ചിത്രത്തിലൂടെ ആണ് ധനുഷ് അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. പിന്നീടങ്ങോട്ട് വളരെ വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് ദേശീയ പുരസ്‌കാരം അടക്കമുള്ള നിരവധി അംഗീകാരകങ്ങളും നേട്ടങ്ങളും നേടി എടുക്കുകയായിരുന്നു ധനുഷ്.

ആദ്യ ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടു മുട്ടുന്നത്. തെന്നിന്ത്യൻ സിനിമയിലെ തന്നെ ഇത്രയും വലിയ ഒരു സൂപ്പർതാരത്തിന്റെ മകൾ ആയിട്ട് പോലും അത്രയേറെ വിനയവും എളിമയും ലാളിത്യമുള്ള ഐശ്വര്യയുടെ സ്വഭാവം ആണ് തന്നെ ആകർഷിച്ചത് എന്ന് ധനുഷ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ആറു മാസത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവർ വിവാഹം കഴിച്ചത്. പിന്നണി ഗായിക കൂടി ആയ ഐശ്വര്യ “3” എന്ന ചിത്രത്തിലൂടെ സംവിധായിക ആയി മാറുകയായിരുന്നു. ധനുഷും ശ്രുതി ഹാസനും ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

The Latest

To Top