Film News

രണ്ടാംകെട്ടുകാരനെ വിവാഹം കഴിച്ചതിനുള്ള കാരണം വെളിപ്പെടുത്തി ഡോണിന്റെ ഭാര്യ ഡിവൈൻ.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത “ചന്ദനമഴ” എന്ന മെഗാസീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി മേഘ്ന. ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് അമൃത എന്ന കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ച മേഘ്ന ഈ ഒരൊറ്റ പരമ്പരയിലൂടെ വലിയൊരു ആരാധകവലയത്തെ സൃഷ്ടിക്കുകയായിരുന്നു. ഇടയ്ക്ക് വെച്ച് പരമ്പരയിൽ നിന്നും മേഘ്ന പിന്മാറിയെങ്കിലും മേഘ്‌നയുടെ മടങ്ങി വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകർ.

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു മേഘ്‌നയുടെ വിവാഹം. സിനിമ സീരിയൽ താരമായ ഡിംപിളിന്റെ സഹോദരൻ ഡോണിനെ ആയിരുന്നു മേഘ്ന വിവാഹം കഴിച്ചത്. ഇവരെ വിവാഹ ചിത്രങ്ങളും, സേവ് ദി ഡേറ്റ്, പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു. ആരാധകർ ഇത്രയേറെ ആഘോഷിച്ച വിവാഹത്തിന് അൽപായുസ് ആയിരുന്നു. മേഘ്നയും ഡോണും വിവാഹമോചിതരായി എന്ന വാർത്തകൾ ആയിരുന്നു പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വിവാഹമോചനത്തിനു ശേഷം ഡോൺ വീണ്ടും വിവാഹിതനായി ഒരു കുഞ്ഞിന്റെ അച്ഛനും ആയി. എങ്കിലും ഇപ്പോഴും ഇവരുടെ വിവാഹ മോചന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.

ഡോണിന്റെ രണ്ടാം ഭാര്യ ഡിവൈൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തന്റെ യൂട്യൂബ് ചാനലിൽ വന്ന 187 ചോദ്യങ്ങളിൽ 150 ചോദ്യങ്ങളും എന്ത് കൊണ്ട് ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിച്ചു എന്നായിരുന്നു. ഒരു മാസത്തോളം ആലോചിച്ചെടുത്ത ഒരു തീരുമാനം ആയിരുന്നു അത് എന്നും ഡോൺ ജെനുവിൻ ആണെന്ന് തോന്നിയത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതെന്നും ഡിവൈൻ തുറന്നു പറയുന്നു. മേഘ്നയെ ഇത് വരെ കണ്ടിട്ടില്ല എന്നും മേഘ്‌നയോട് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല എന്നും ഡിവൈൻ കൂട്ടിച്ചേർത്തു. അവർ തമ്മിൽ പിരിയാനുള്ള കാരണം താൻ വെളിപ്പെടുത്തുന്നത് ശരിയല്ല എന്നും അത് അവരുടെ കാര്യം ആണെന്നും ഡിവൈൻ വെളിപ്പെടുത്തി.

വിവാഹ മോചനത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള മേഘ്ന സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വെക്കാറുണ്ട് താരം. വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് മേഘ്‌ന ഇപ്പോൾ. സീ കേരളത്തിൽ സംപ്രേഷണം ചെയ്യാൻ പോകുന്ന “മിസിസ് ഹിറ്റ്‌ലർ” എന്ന ഏറ്റവും പുതിയ പരമ്പരയിൽ നായിക ആയി എത്തുന്നത് മേഘ്നയാണ്

The Latest

To Top