Film News

ദിലീപിന്റെ ശബ്ദരേഖ സിനിമ സ്ക്രിപ്റ്റിലെ ഡയലോഗെന്ന് ആരോപണം ! ഇതാണോ സത്യം

ഓരോ ദിവസം കഴിയും തോറും നടി കേസിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ആണ് സംഭവിക്കുന്നത്. വിചാരണ കോടതിയിൽ ദിലീപിന് അനുകൂലമായി വിധി വരുമെന്ന് കരുതിയ ഇടത്തായിരുന്നു സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാർ നിർണായകമായ ശബ്ദരേഖകൾ പുറത്തുവിട്ടത്. വെളിപ്പെടുത്തലിന്റെ ഭാഗമായി നടന്ന ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ആയിരുന്നു സംവിധായകൻ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നാൽ നടി കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ നിന്ന് ദിലീപിനെ അനുകൂലിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് കഴിഞ്ഞ ദിവസം പൊലീസ് ഇടപെട്ട് നിർത്തിച്ചിരുന്നു. ദിലീപിനെതിരെ നടക്കുന്നത് പീ ഡ ന മാ ണെ ന്ന് വ്യക്തമാക്കിയി സംഘടന രംഗത്തെത്തിയിരുന്നു. രാജ്യത്തും സംസ്ഥാനത്തും സ്ത്രീകൾക്ക് മാത്രമാണ് പ്രത്യേക അവകാശങ്ങൾ എന്നും ഇന്നും പുരുഷന്മാർ അതിനു ബലിയാട് ആയി പോവുകയാണെന്നും സംഘടന ആരോപിച്ചു. അതിനിരയാണ് ദിലീപ് എന്നും ദിലീപ് ഇരയാവുകയാണെന്നും സംഘടന പങ്കു വെച്ചു.ദിലീപിനെതിരെ നടക്കുന്നത് മുൻകൂട്ടി തീരുമാനിച്ച ആ ക്ര മ ണ ങ്ങ ളാണ് എന്നും ദിലീപിന് അനുകൂലമായി നിൽക്കുവാൻ ആണ് തീരുമാനമെന്നും കൂടി സംഘടന വ്യക്തമാക്കി. അടുത്തിടെ ബാലചന്ദ്രകുമാറിന്റെ നിർണായകമായ വെളിപ്പെടുത്തലുകൾ വന്നപ്പോൾ ഇത്രയും നാൾ ബാലചന്ദ്രകുമാർ എവിടെയായിരുന്നു എന്നായിരുന്നു പലരും ചോദിച്ചത്. പുറത്തു വിട്ട ശബ്ദരേഖ സിനിമ ഡയലോഗ് ആണെന്ന് ഓൾ കേരള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അജിത്കുമാർ പറഞ്ഞു.

ദിലീപിന്റെ വീട്ടിലെത്തി സംസാരിക്കുന്നതിനിടയിൽ ഒരു സ്ക്രിപ്റ്റ് വായിക്കുവാൻ നൽകുകയും അതിലെ ഡയലോഗ് പറയാൻ ആവശ്യപ്പെടുകയുമായിരുന്നു എന്ന് അജിത് കുമാർ പറഞ്ഞു.ആ ഡയലോഗുകൾ റെക്കോർഡ് ചെയ്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയതാണെന്നും അജിത് കുമാർ വ്യക്തമാക്കി. കോ ട തി യിൽ നിൽക്കുന്ന ഒരു കേ സിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഒരിക്കലും ഒരു പ്രതിയും ശ്രമിക്കില്ലെന്നും അജിത്കുമാർ പറയുന്നു.

അത്രയ്ക്ക് ബുദ്ധിയില്ലാത്ത വ്യക്തിയല്ല ദിലീപെന്നും ബുദ്ധി ഇല്ലായിരുന്നെങ്കിൽ സിനിമാരംഗത്ത് ഇത്രത്തോളം ഉയരത്തിൽ എത്തുമായിരുന്നില്ല എന്നും ചൂണ്ടിക്കാണിച്ചു. ദിലീപിന്റെ അസൂയാവഹമായ നേട്ടത്തിൽ പലർക്കും കണ്ണുകടി ഉണ്ടായിരുന്നു എന്നും അതിനെതിരെയുള്ള പ്രവർത്തനങ്ങളാണ് ഇത് എന്നും അജിത് കുമാർ ചൂണ്ടികാണിച്ചു.

ദിലീപിനെതിരെ ഒന്നിനു പിന്നാലെ ഒന്നായി നടക്കുന്ന ഈ സംഭവവികാസങ്ങൾക്ക് പിന്നിൽ ഒരു സൂപ്പർസ്റ്റാറിന്റെ സ്വാധീനമുണ്ടെന്നും അജിത് കുമാർ ആരോപിച്ചു. പൊതുജനങ്ങൾക്ക് മുന്നിൽ ദിലീപിനെതിരെ ഒരു തെളിവും ഉണ്ടായിട്ട് ഇല്ല എന്നും ദിലീപിനെ ഇനിയും വേട്ടയാടാൻ തുടങ്ങുകയാണെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അജിത് കുമാർ വ്യക്തമാക്കി.

ജനപ്രിയ നടൻ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യവുമായി സംഘടന കഴിഞ്ഞ ദിവസമായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയാൽ കേസെടുക്കും എന്നുള്ള പോലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് ആയിരുന്നു സംഘടന പ്രകടന ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്.

The Latest

To Top