Kerala

നടിയെ ആ ക്ര മിച്ച സംഭവം ! അന്വേഷണ സംഘത്തെയും പ്രതികളെയും വക വരുത്താൻ ഗൂഢാലോചന നടത്തിയതിന്റെ നിർണായകമായ ശബ്ദ രേഖകൾ പുറത്ത്

നടിയെ ആ ക്ര മി ച്ച സംഭവത്തിൽ നിർണായകമായ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും വക വരുത്താൻ ദിലീപും സംഘവും പദ്ധതിയിട്ടതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നടൻ ദിലീപിന്റെയും വിഐപിയുടെയും നിർണായക ശബ്ദരേഖകൾ മാധ്യമങ്ങൾക്ക് ലഭിച്ചു. അന്വേഷണ സംഘത്തിലെ 5 ഉദ്യോഗസ്ഥന്മാർ അനുഭവിക്കും എന്ന് ദിലീപ് മുന്നറിയിപ്പു നൽകുന്നത് ശബ്ദരേഖയിൽ വ്യക്തമായിട്ടുണ്ട്.

സിനിമ ഒരു അധോലോകവും മാഫിയ പോലെ പ്രവർത്തിക്കുന്ന ഒരു മേഖലയാണ് എന്ന് ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രസ്താവനകൾ ഇതിനു മുമ്പും വന്നിട്ടുണ്ട്. അത് ശരി വയ്ക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ സംഭവത്തിലെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഉള്ള ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ ശബ്ദരേഖകളെ കുറിച്ചുള്ള അന്വേഷണം നടത്തുകയാണ് പോലീസ്.

യൂട്യൂബിൽ തന്നെ അ റ സ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ കാണുമ്പോഴാണ് അത് പോസ് ചെയ്തു കൊണ്ട് അഞ്ച് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് നിങ്ങൾ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞത്. ഈ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ ഈ ഗൂഢാലോചന നടക്കുമ്പോൾ ഇതിന്റെ സാക്ഷിയായിരുന്നു. അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറ്റവും നിർണായകമായ തെളിവ് സംവിധായകൻ ബാലചന്ദ്രകുമാർ തന്നെയാണ്.

ഈ സംഭവത്തിലെ പ്രതികളായ പൾസർ സുനിയും വിജീഷും പുറത്തിറങ്ങിയാൽ ഇവർക്ക് നേരെ ഒരു പണിക്ക് പദ്ധതിയിട്ടതായി ഉള്ള ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്. അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ബൈജു കെ പൗലോസിനെതിരെ അടുത്തിടെ ദിലീപ് എഡിജിപിക്ക് പരാതി നൽകിയിരുന്നു. അദ്ദേഹത്തിനെ കേ സി ന്റെ ചുമതലകളിൽ നിന്നും മാറ്റണം എന്നായിരുന്നു പരാതി. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ ശബ്ദരേഖയിൽ ബൈജു പൗലോസിന് നേരെ ട്രക്കോ ലോറിയോ വന്നാൽ അതിന് ഒന്നര കോടി രൂപ കൂടി നമ്മൾ കാണേണ്ടിവരും എന്ന് പറയുന്നത് വ്യക്തമായി കേൾക്കാം.

ഇതോടെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെയും ജയിലിൽ കഴിയുന്ന പൾസർ സുനിയും വിജീഷിനെയും വക വരുത്താൻ ദിലീപും സംഘവും പദ്ധതിയിട്ടതായി ആണ് ആരോപണങ്ങൾ. ഈ സംഭാഷണങ്ങൾക്ക് ഒക്കെ നിർണ്ണായക വെളിപ്പെടുത്തലുമായി മുന്നോട്ടു വന്ന ബാലചന്ദ്രകുമാർ സാക്ഷിയായിരുന്നു. അദ്ദേഹത്തിന്റെ ഫോണിലായിരുന്നു ഈ ശബ്ദരേഖകൾ എല്ലാം റെക്കോർഡ് ചെയ്‌തത്‌. ശബ്ദരേഖകൾ റെക്കോർഡ് ചെയ്ത ഫോൺ ഉൾപ്പെടെ അന്വേഷണസംഘം ക സ്റ്റ ഡി യിൽ എടുത്ത് കോടതിയിൽ ഹാജരാക്കി കഴിഞ്ഞു.

ഇതൊക്കെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. വിചാരണ കോടതിയിൽ ദിലീപിന് അനുകൂലമായി വിധി വരാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്തെത്തിയത്. ഈ ഒരു ഘട്ടത്തിലാണ് കേ സിന്റെ ഗതി തന്നെ മാറ്റാവുന്ന ഏറ്റവും നിർണായകമായ ശബ്ദരേഖകൾ പുറത്തു വരുന്നത്. ഇതിനു മുമ്പ് ദിലീപിന്റെ സഹോദരനും സഹോദരിയുടെ ഭർത്താവും തമ്മിൽ നടത്തിയ സംഭാഷണത്തിൽ പൾസർ സുനിക്ക് ഒന്നര കോടി രൂപ കൊടുക്കുമായിരുന്നു എന്ന് പറയുന്നതിന്റെ ശബ്ദരേഖകൾ പുറത്തു വന്നിരുന്നു.

ജയിലിനകത്ത് നിന്ന് പൾസർ സുനി ദിലീപിനെഴുതിയ കത്തിൽ തനിക്ക് തരാനുള്ള തുകയിൽ കുറച്ച് തുക ഇപ്പോൾ വേണം, കുറച്ചു പേരെ സെറ്റിൽ ചെയ്യാൻ ഉണ്ടെന്നു പരാമർശിച്ചിരുന്നു. ഈ കത്ത് പുറത്തു വന്നതോടെയാണ് ദിലീപിന്റെ കുരുക്ക് മുറുകുന്നത്. മറ്റു റെക്കോർഡിങ്ങുകളെക്കാൾ ഏറ്റവും ഗൗരവമേറിയ സംഭാഷണം ആയി തന്നെ അന്വേഷണ ഉദ്യോഗസ്ഥർ ഇതിനെ കണക്കാക്കി കഴിഞ്ഞു. ഈ ശബ്ദരേഖകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

The Latest

To Top