ജനപ്രിയൻ നായകൻ ദിലീപിന്റെ പേരിൽ ഇപ്പോൾ അധികം ചിത്രങ്ങൾ ഒന്നും പുറത്ത് ഇറങ്ങുന്നില്ല. ഒരുകാലത്ത് മലയാളികൾക്ക് ഓർത്ത് ചിരിക്കാൻ ഒരുപിഡി നല്ല ചിത്രങ്ങൾ സമ്മാനിച്ച താരം ഇപ്പോൾ അധികം സിനിമകളിൽ.കാണുന്നില്ല ഇറങ്ങുന്ന ചിത്രങ്ങൾ ഒക്കെ വലിയ വിജയവും ആകുന്നില്ല. ഇപ്പോൾ ദിലീപിനെ കുറിച്ച് മൂവി സ്ട്രീറ്റ് എന്ന സിനിമ ,പ്രേമികളുടെ ഗ്രൂപ്പിൽ വന്ന കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,
ദിലീപിന്റെ അസാനിധ്യവും നഷ്ടമായ ഹാസ്യവും. പൊതുവെ ഇപ്പോൾ ദിലീപ് എന്ന നടന്റെ സിനിമകൾ ചളി, യുക്തി സഹമല്ലാത്തത് എന്നിങ്ങനെ പല തരത്തിൽ ഉള്ള താഴ്ത്തികെട്ടലിലൂടെ ആണ് പോയി കൊണ്ടിരിക്കുന്നത്. പക്ഷെ സത്യം എന്തെന്നാൽ പലരും പുച്ഛത്തോടെ ഇപ്പോൾ പറയുന്ന മായാമോഹിനിയും ശൃംഗാരവേലനും ഒക്കെ തീയേറ്റർ നിറഞ്ഞു തുളുമ്പി നിർത്താത്ത ചിരി പരത്തിയ ഉത്സവ ചിത്രങ്ങൾ ആയിരുന്നു. ഇന്ന് ഒരു ഓണം വന്നാലോ ക്രിസ്മസ് വന്നാലോ തീയേറ്ററിൽ പോയി ആഘോഷിക്കാൻ പറ്റാത്തത്തിന്റെ പ്രധാന കാരണം ദിലീപ് പടങ്ങൾ ഇല്ലാത്തത് തന്നെ ആണ്. നല്ല ഒരു ആഘോഷ ദിവസം ഡാർക്ക് ത്രില്ലറുകളും, പ്രകൃതി പടങ്ങളും തരുന്നതിന്റെ ഇരട്ടി അനുഭവം ആണ് ഒരു നല്ല കോമഡി പടം തരുന്നത്. അത് നല്ല കോമഡി പടങ്ങൾ അല്ലെ തരാറുള്ളു, ദിലീപിന്റെ ചളികളിൽ കിട്ടില്ലല്ലോ എന്ന് പറയുന്നവരിൽ പലരും ഈ ചിത്രങ്ങൾ കുടുംബസമേധമോ കൂട്ടുകാരോടൊപ്പമോ കണ്ടു പൊട്ടിച്ചിരിച്ചു ആഘോഷിച്ചു തീയേറ്റർ വിട്ടവരായിരിക്കും.

dileep old story
ഇടക്കാലത്തു ചില വില്ലാളിവീരൻ, നാടോടിമന്നൻ, സെൻട്രൽ ജയിൽ പോലെ ആവർത്തന വിരസമായ അബദ്ധങ്ങൾ സംഭവിച്ചതും, അത് കഴിഞ്ഞ ഉടനെ വ്യക്തി ജീവിതത്തിൽ സംഭവിച്ച രസകരമാല്ലാത്ത കാര്യങ്ങളും, തിരിച്ചു വന്നതിനു ശേഷം ഒരു മുഴു നീള കോമഡി പടം പോലും ചെയ്യാത്തതും ദിലീപിനെ ഇപ്പോൾ തിയേറ്ററിൽ കാണാൻ സാധിക്കാത്തതിന്റെ പ്രധാന കാരണമാണ്. കേശു ഈ വീടിന്റെ നാഥനിലൂടെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം. രണ്ടായിരത്തിനു ശേഷം ഇത്രയും അധികം റിപീറ്റ് വാല്യൂ ഉള്ള സിനിമകളും, തിയേറ്ററിൽ എല്ലാ പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തിയ സിനിമകളും പേരിൽ ഉള്ള ഒരു നടൻ വേറെ ഉണ്ടാവില്ല. ടിവിയിൽ കോമഡി മാത്രം കാണിക്കുന്ന കോമഡി ടൈം പോലെ ഉള്ള പരിപാടികളിൽ ഇന്നത്തെ സിനിമയിലെ ഹാസ്യം എന്ന് പറയുന്ന സംഭവങ്ങൾ ഇട്ടാൽ ഇവിടെ എത്ര പേർക്ക് ചിരി വരാറുണ്ട് എന്നതും, ദിലീപിന്റെ കണ്ടു മടുത്ത ചളികൾ ഇപ്പോഴും കണ്ട് ചിരിക്കുന്നവർ എത്ര പേരുണ്ടെന്നും ഉള്ളത് ചിന്തിക്കേണ്ട ഒരു കാര്യമാണ്. 1 മിനിറ്റ് എങ്കിലും തിടര്‍ച്ചയായി ചിരിക്കാന്‍ പറ്റുന്ന കോമഡി സീന്‍ ഉള്ള സിനിമകള്‍ ഇന്ന് ഇല്ലെന്നു തന്നെ പറയാം. അവിടെ ആണ് മുക്കാല്‍ ഭാഗവും തലകുത്തി ചിരിക്കാന്‍ പറ്റിയ ഐറ്റം ഇറക്കി ദിലീപിന്റെ ചളികള്‍ വിജയിക്കുന്നത് എന്നാണ് കുറിപ്പ്.
