General News

ഇങ്ങനേയും ഒരു മുഖമുണ്ടോ ദിലീപിന് ! പത്മാസരോവരത്തിനു മുന്നിൽ ഇന്ന് കരഞ്ഞു കൊണ്ട് ഓടിയെത്തിയ ‘അമ്മ’ നൊമ്പര കാഴ്ചയാകുന്നു

മലയാള സിനിമ ചരിത്രത്തിൽ തന്നെ തീരാകളങ്കം ആയ ഒരു കേസ് ആയിരുന്നു 2017 ഫെബ്രുവരിയിൽ പ്രമുഖ നടിക്കു സംഭവിച്ചത് . സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൽ തട്ടിക്കൊണ്ടുപോയി നടിയെ പീ ഡി പ്പി ക്കു ന്ന ദൃശ്യ ങ്ങ ൾ പകർത്തുകയായിരുന്നു.

ഈ കേ സിൽ ജനപ്രിയനായകൻ ദിലീപ് അ റ സ്റ്റി ലാ യതോ ടെ സംഭവം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി. നടിയോട് ദിലീപിന് ഉള്ള വ്യക്തി വൈരാഗ്യമാണ് ഇതിലേക്ക് നയിച്ചതെന്ന് വാർത്തകൾ വ്യാപകമായി പ്രചരിച്ചു. മൂന്നു മാസത്തെ ജയിൽ ജീവിതത്തിനു ശേഷം കടുത്ത ഉപാധികളോടെ ദിലീപ് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

ദിലീപിന് അനുകൂലമായി ഉള്ള വിധി വരാൻ ഇരിക്കവെയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായകമായ വെളിപ്പെടുത്തലുകൾ. ദിലീപിനെതിരെ ശക്തമായ തെളിവുകളുമായി ബാലചന്ദ്രകുമാർ മുന്നോട്ടു വന്നപ്പോൾ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടരും ശ്രമിച്ചു എന്നായിരുന്നു രണ്ടാമത്തെ കേസ്. ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ നേരിടേണ്ടി വന്നു ദിലീപിന്.

ഈ ആരോപണങ്ങളിൽ യഥാർത്ഥ വസ്തുത ചൂണ്ടിക്കാണിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്തുകയും കൂറുമാറ്റവും ചെയ്തതായി പ്രോസിക്യൂഷൻ ഒരു പരാതി ഉന്നയിച്ചിട്ടുണ്ട്. ഈ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. സാക്ഷികൾ കൂറുമാറിയതിന്റെ പേരിൽ ദിലീപിന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ദിലീപിന്റെ ജാമ്യം റദ്ധാക്കിയില്ല. കാരണം മറ്റൊന്നുമല്ല ദിലീപ് ഒരു സാക്ഷിയെ പോലും സ്വാധീനിച്ചതായോ ഭീഷണിപ്പെടുത്തിയതായോ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല.

ദിലീപ് ന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിന്റെ നിന്നും നവകേരള ന്യൂസ് പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങൾ ആണ് ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുകയും നിലവിലെ കേസിൽ കസ്റ്റഡി നിർബന്ധം അല്ല എന്ന് കോടതിയുടെ നിരീക്ഷണവും എല്ലാം വലിയ തിരിച്ചടിയാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്നത്.

ദിലീപ് ഒരു സിനിമ നടൻ എന്നതിലുപരി പരോപകാരി ആണെന്നാണ് പൊതുവെ നാട്ടിൽ എല്ലാവരും പറയുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങൾ കണ്ടു വെറുതെ ഇരിക്കാറില്ല താരം എന്ന് തന്നെയാണ് ഇതിനു മുൻപും കണ്ടിട്ടുള്ള ഉദാഹരണങ്ങൾ. അങ്ങനെ ഒരു അമ്മയാണ് ദിലീപിന്റെ വീടിനു മുന്നിൽ വന്നു തന്റെ വിഷമങ്ങൾ പറയാൻ കാത്ത് നിൽക്കുന്നത്. ഇതുപോലെ നിരവധി പേര് ഈ വീടിനു വെളിയിൽ എത്തറുണ്ട് എന്ന് തന്നെയാണ് പ്രദേശവാസികൾ പറയുന്നത്. നിങ്ങൾക്കും ഇവരെ സഹായിക്കാം.

The Latest

To Top