Kerala

സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിന്റെ സുഹൃത്തായ നാദിർഷയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തു വിട്ട് ദിലീപ്!

മലയാള സിനിമ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന വാർത്തയായിരുന്നു 2017ൽ പ്രമുഖ നടിയെ ആ ക്ര മി ച്ച കേസിൽ ജനപ്രിയ നടൻ ദിലീപ് അറസ്റ്റിലായത്.

സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിൽ നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തിപെടുത്തുവാൻ ആയി പീ ഡി പ്പി ക്കു ന്ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജനപ്രിയനായകൻ ദിലീപ് അറസ്റ്റിലായത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മൂന്നു മാസത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങിയ ദിലീപ് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുമ്പോളായിരുന്നു നിർണായകമായ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ മുന്നോട്ടു വന്നത്.

ദിലീപിന്റെ വീട്ടിൽ നിന്നും എന്ന് അവകാശപ്പെടുന്ന പല റെക്കോർഡിങ്ങുകൾ സഹിതമായിരുന്നു ബാലചന്ദ്രകുമാർ ദിലീപിനെതിരെ രംഗത്തെത്തിയത്. നടി കേ സിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപും, സഹോദരൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു, ബന്ധു അപ്പുണ്ണി എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി എന്ന് ബാലചന്ദ്രകുമാർ ആരോപിച്ചതോടെ ദിലീപിനും സംഘത്തിനും എതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

എന്നാൽ ഈ കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ ഉണ്ടാക്കുവാൻ ആയി ദിലീപിനെ അറസ്റ്റ് ചെയ്യുവാൻ വേണ്ടി ക്രൈംബ്രാഞ്ച് ഉണ്ടാക്കി തീർത്ത കേസാണിത് എന്നായിരുന്നു ദിലീപിന്റെ വാദം. ഒടുവിൽ ദിലീപിനെതിരെയുള്ള കേസിലെ സത്യാവസ്ഥ പ്രോസിക്യൂഷന് കോടതിയിൽ ബോധ്യപ്പെടുത്താൻ സാധിക്കാത്തതിനാൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനു തൊട്ടു പിന്നാലെ ദിലീപിനെതിരെയുള്ള വധ ഗൂഢാലോചന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ദിലീപിനെതിരെ ഉള്ള ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകളിൽ ഒന്നുമില്ലെന്നാണ് വാദം. നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ നീക്കമാണ് ഇത് എന്നും ഹർജിയിൽ പറയുന്നുണ്ട്. ദിലീപിനെതിരെയുള്ള ഈ ഗൂഢാലോചന നടത്തിയത് ഡിജിപി സന്ധ്യയും, എഡിജിപി ശ്രീജിത്തിന്റേയും അറിവോടെയാണ് എന്നും പുറത്തു വരുന്നുണ്ട്. ഇതാണ് അന്വേഷിക്കേണ്ടത് എന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു.

ഡിവൈഎസ്പി ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഡിജിപി സന്ധ്യയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഇത് നടന്നത് എന്നുമായിരുന്നു ദിലീപ് ഹർജി സമർപ്പിച്ചത്. ഈ കേസ് റദ്ദാക്കി ഇല്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് പറഞ്ഞു. ദിലീപിനും പ്രതികൾക്കെതിരെ ഗൂഢാലോചന തെളിയിക്കാൻ തെളിവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചത് അവരുടെ ആക്ഷേപം ശരിവെക്കുന്നതിന് തുല്യമാണെന്നും പറയുന്നു.

എഡിജിപി എസ് ശ്രീജിത്തിനെതിരെ വ്യക്തിപരമായ ചില ആരോപണങ്ങളും ദിലീപ് ഉന്നയിച്ചു. “ഔട്ട് ഓഫ് സിലബസ്” എന്ന സിനിമയുടെ പിന്നാമ്പുറ പ്രവർത്തനങ്ങളിൽ ശ്രീജിത്തും സജീവമായിരുന്നു. ഈ സിനിമയിൽ സഹകരിച്ച ഒരു പ്രമുഖ നടി, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ശബ്ദമുയർത്തിയ അതേ വ്യക്തിയാണ്. ഈ നടിയും ശ്രീജിത്തും എല്ലാം തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസിൽ പങ്കാളികളാണെന്നും ദിലീപ് ഹർജിയിൽ പറയുന്നു.

ഇതുകൂടാതെ ബാലചന്ദ്രകുമാറും എസ് ശ്രീജിത്തും തമ്മിൽ നേരത്തെ ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശവും ദിലീപ് പുറത്ത് വിട്ടു. പണ്ട് ബാലചന്ദ്രകുമാർ നാദിർഷക്ക് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് പുറത്തുവിട്ടത്. ഒരിക്കൽ ദിലീപിന്റെ വീട്ടിൽ വച്ച് ശ്രീശങ്കർ എന്നൊരു പയ്യൻ പാടിയ പാട്ട് ബാലചന്ദ്രകുമാർ നാദിർഷയെ കേൾപ്പിച്ചിരുന്നു. പാട്ട് കേട്ടപ്പോൾ ആ പയ്യന് ഉറപ്പായിട്ടും അവസരം കൊടുക്കാമെന്ന് നാദിർഷ പറഞ്ഞിരുന്നു.

ആ പയ്യന്റെ പെർഫോമൻസിന്റെ രണ്ടു ലിങ്കുകൾ കൂടി അയച്ച് ആയിരുന്നു ബാലചന്ദ്രകുമാർ വാട്സാപ്പ് സന്ദേശം അയച്ചത്. പയ്യന്റെ അമ്മ കേരളത്തിലെ ഒരു സീനിയർ ജഡ്ജും അച്ഛൻ സുരേഷ് ശിവപുരം ഹൈ കോടതിയിലെ സീനിയർ അഭിഭാഷകൻ ആണ് എന്നും പയ്യന്റെ അമ്മയുടെ സഹോദരനാണ് ക്രൈംബ്രാഞ്ച് ഡിഐജി ശ്രീജിത്ത് ഐപിഎസ് എന്ന് ആയിരുന്നു ബാലചന്ദ്രകുമാർ സന്ദേശത്തിൽ അയച്ചത്. പയ്യന് കഴിവുണ്ടെങ്കിൽ പരിഗണിക്കണം എന്നായിരുന്നു ബാലു സന്ദേശമയച്ചത്.

ഇതോടെ എസ് ശ്രീജിത്തും ബാലചന്ദ്രകുമാർ നേരത്തെ പരിചയമുണ്ടെന്നും ഗൂഢാലോചന നടത്തിയെന്ന് വാദിക്കുന്നതിന് വേണ്ടിയുമാണ് ഈ വിവരം ഹൈക്കോടതിയിൽ സമർപ്പിച്ചത്. മുമ്പ് പുറത്തുവിടാത്ത പല തെളിവുകൾ അടക്കമാണ് ദിലീപ് വധഗൂഢാലോചന കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയുടെ പേരെടുത്ത് പറഞ്ഞത് ഇപ്പോൾ മുഖ്യ തെളിവായിരിക്കുകയാണ്.

ഈ സിനിമയിലൂടെയായിരുന്നു പാർവതി തിരുവോത്ത് മലയാള സിനിമയിലേക്ക് വരുന്നത്. നടിയെ ആക്രമിച്ച കേസിലും പാർവതി ചില ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. ഡബ്ല്യുസിസി അംഗമായ പാർവതി തന്നെയായിരുന്നു മുഖ്യമന്ത്രിയെ കാണാൻ മുൻകൈ എടുത്തതും നടിയെ ആക്രമിച്ച കേസിൽ ശക്തമായി നിലകൊണ്ടതും. ശ്രീജിത്തും ബാലചന്ദ്ര കുമാറും ചേർന്ന് നടത്തുന്ന വ്യാജ തിരക്കഥയാണ് ഇതെല്ലം എന്ന് പറയുന്ന ദിലീപ് പാർവ്വതിയുടെ പേര് പറയാതെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നുണ്ട്.

The Latest

To Top