സിനിമ ജീവിതത്തെ വെല്ലുന്ന കാര്യങ്ങളായിരുന്നു ദിലീപിന്റെ ജീവിതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നടിയുമായുള്ള സംഭവത്തിൽ ദിലീപിൻറെ പേര് വ്യക്തമാക്കുകയും ചെയ്തിരുന്നു. പല തെളിവുകളും ഇതിനെതിരെ വന്നു. ഇപ്പോൾ സംവിധായകനായ ബാലചന്ദ്രകുമാറും ശക്തമായ തെളിവുകളും കൊണ്ടാണ് എത്തിയിരിക്കുന്നത്. ഈ സമയത്തായിരുന്നു കുടുംബസമേതം ആയി വനിതയ്ക്ക് ഒരു അഭിമുഖം ദിലീപ് നൽകിയത്. ഇപ്പോൾ ആ അഭിമുഖത്തിലെ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കാവ്യമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നതിനിടയിലായിരുന്നു ദിലീപിന്റെ ജയിൽവാസവും നടന്നത്. അച്ഛൻറെയും അമ്മയുടെയും അടുത്തു നിന്ന് മാറി നിന്ന വിഷമം കാവ്യ മറക്കുന്നതിനു മുമ്പ് നടന്ന സംഭവമാണിത്. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു കാവ്യ. ദിലീപിന്റെ വീട്ടിലുള്ളവരെല്ലാം തന്നെ സാന്ത്വനിപ്പിച്ച് കൂടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് താൻ പിടിച്ചു നിന്നത്. എല്ലാവർക്കും ധൈര്യം കൊടുക്കേണ്ട താനാണെന്ന് അപ്പോഴേക്കും തിരിച്ചറിഞ്ഞു. അങ്ങനെയാണ് കാവ്യ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. മീനാക്ഷിക്കും പിന്തുണ ലഭിച്ചിരുന്നു എന്നാണ് പറയുന്നത്.
മീനാക്ഷി പ്ലസ്ടുവിന് പഠിക്കുകയാണ് ആ സമയത്ത്. അവൾ പഠിച്ചിരുന്ന സ്കൂളിൽ ഉള്ളവർ ശക്തമായ പിന്തുണയുമായി അവൾക്കൊപ്പമുണ്ടായിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന തരത്തിലാണ് അവരെല്ലാം മീനുട്ടിയോട് പെരുമാറിയത്. ഒരു ചോദ്യമോ ഒരു നോട്ടം കൊണ്ടോ പോലും ആരും അവളെ വേദനിപ്പിച്ചിരുന്നില്ല. അവരുടെ പിന്തുണ ഉണ്ടായിരുന്നതിനാൽ മീനാക്ഷി മികച്ച മാർക്കോടെ പാസായത് എന്നും പറയുന്നുണ്ട്. പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും താൻ മരണത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല എന്നാണ് ദിലീപ് പറയുന്നത്. സത്യം ഒരു കാലത്ത് തെളിഞ്ഞു വരുമെന്ന് ഉറപ്പായിരുന്നു. അതുവരെ തനിക്ക് ജീവൻ ഉണ്ടാവണമെന്നും ആണ് പ്രാർത്ഥിക്കുന്നത്. തന്നെ ആശ്രയിച്ചു നിൽക്കുന്നവർക്ക് വേണ്ടി ജീവിക്കണം.
അവർക്ക് വേണ്ടി പോരാടണം എന്നായിരുന്നു തന്റെ തീരുമാനമെന്ന് പറയുന്നു. ഓരോ നിമിഷവും മറന്നു പോകരുത് എന്ന് താൻ ദിലീപേട്ടനെ ഓർമിപ്പിക്കാറുണ്ടെന്ന് കാവ്യ പറയുന്നു. അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് എല്ലാം എഴുതി വയ്ക്കണം. എല്ലാം തുറന്നുപറയാൻ ആവുന്ന ഒരു ദിവസം വരും എന്നത് ഉറപ്പ് ആണ്. എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ പറയും എന്നും കാവ്യ മാധവൻ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരുപാട് പ്രതിസന്ധികളെ താൻ നേരിട്ടിട്ട് ഉണ്ടെങ്കിലും അമ്മ തളർന്നുപോയത് തന്റെ അവസ്ഥ കണ്ടപ്പോഴാണ് എന്ന് ദിലീപ് പറയുന്നത്. ആ കാര്യങ്ങൾക്ക് ശേഷം അമ്മയ്ക്ക് ഓർമ്മ തന്നെ നഷ്ടമാവുകയായിരുന്നു. ആരെയും തിരിച്ചറിയുന്നില്ല എന്ന് ദിലീപ് പറയുന്നു.മുൻപ് ഒരു ദിവസം മഴനനഞ്ഞു നിൽക്കുന്നത് കണ്ട് ചോദിച്ചപ്പോൾ അച്ഛൻ കുട എടുക്കാതെയാണ് പോയതെന്നും അച്ഛനെ കാത്തിരിക്കുകയാണെന്നും അമ്മ പറഞ്ഞു. അച്ഛൻ മരിച്ചുപോയി ഓർക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അമ്മ കരയുകയായിരുന്നു എന്നാണ് കാവ്യ പറയുന്നത്.
