നിലവിൽ നമ്മുടെ രാജ്യത്ത് വായുമലിനീകരണം എന്ന കാരണത്താൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ മറികടക്കാൻ ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻപ് നമ്മുടെ സംസ്ഥാനത്തിലെ റോഡിൽ കൂടി ഓടി ചരിത്രം സൃഷ്ടിച്ച ഒരു ഇലക്‌ട്രിക് കാര്‍ ഉണ്ട്. സാംസ്‌കാരിക ജില്ലയായ തൃശൂര്‍ സ്വദേശിയും അതെ പോലെ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറുമായ എം ഡി ജോസായിരുന്നു ആ ഇലക്‌ട്രിക്കല്‍ കാറിന് രൂപം നല്‍കിയത്. അതെ പോലെ ആ സമയത്ത് റോഡിലിറങ്ങിയ ലൗവ് ബേര്‍ഡ് കാറുകള്‍ ഉദ്ഘാടനം ചെയ്തത് ദിവ്യ ഉണ്ണിയാണ്.

Divya Unni 3
ആ സമയത്ത് ചരിത്രത്തില്‍ ഇടം നേടിയ ആ മനോഹര ദിവസത്തെ ഓര്‍മ്മ പങ്കിടുകയാണ് ദിവ്യ ഇപ്പോള്‍. ” ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് കാറിന് മോഡലായി ഞാനെത്തിയപ്പോഴുള്ള ഓര്‍മ്മ. 1993ല്‍ എഡ്ഡി ഇലക്‌ട്രിക് സീരിസാണ് ഈ കാര്‍ നിര്‍മ്മിച്ചത്. ഡല്‍ഹിയിലെ ഓട്ടോ എക്സ്പോയില്‍ ആയിരുന്നു ഈ വണ്ടിയുടെ ആദ്യ പ്രദര്‍ശനം. ഏതാനും അവാര്‍ഡുകളും ഈ കാറിന് ലഭിക്കയുണ്ടായി.”

Divya Unni
” ജപ്പാനിലെ ടോക്കിയോയില്‍ നിന്നുള്ള യാസ്കവ ഇലക്‌ട്രിക് മാന്യുഫാക്ച്ചറിംഗ് കമ്പനിയുമായി സഹകരിച്ചാണ് എഡ്ഡി കറന്റ് കണ്‍ട്രോള്‍സ് (ഇന്ത്യ) ഈ ഇലക്‌ട്രിക് കാര്‍ സാധ്യമാക്കിയത്. ചാലക്കുടി, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു നിര്‍മ്മാണം. റീചാര്‍ജ് ചെയ്യാവുന്ന പോര്‍ട്ടബിള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സീറ്റര്‍ കാറായിരുന്നു ലവ്ബേര്‍ഡ്,” ദിവ്യ കുറിക്കുന്നു.
