നിരവധി സിനിമകളിൽ കൂടി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് ദിവ്യ പ്രഭ. ചെറിയ ചെറിയ കഥാപാത്രങ്ങളിൽ കൂടിയാണ് താരം സിനിമയിൽ എത്തിയതെങ്കിലും അഭിനയ പ്രാധാന്യം ഉള്ള വേഷം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചത് അടുത്തിടെ ആണ്. അടുത്തിടെ പുറത്തിറങ്ങിയ നിഴൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് ദിവ്യ പ്രഭ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഡോക്ടർ ശാലിനി എന്ന സൈക്കോളജിസ്റ്റ് ആയാണ് താരം ചിത്രത്തിൽ എത്തിയത്. മികച്ച പ്രതികരണം ആണ് ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ നയൻതാരയുമായി ആദ്യമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം തുറന്ന് പറയുകയാണ് ദിവ്യ പ്രഭ.
അവർക്കൊപ്പം ഒന്നിച്ച് അഭിനയിക്കുമ്പോൾ തന്നെ അവർ ലേഡി സൂപ്പർസ്റ്റാർ ആണെന്നുള്ള ഫീൽ നമുക്ക് കിട്ടും. പക്ഷെ ലേഡി സൂപ്പർസ്റ്റാർ ആണെന്നുള്ള ഒരു ജാടയും അവർക്ക് സെറ്റിൽ ഇല്ലായിരുന്നു. വളരെ എലഗന്റ് ആയ ഒരു ലേഡി ആണ് നയൻതാര. സെറ്റിൽ തനിക്കൊപ്പം അഭിനയിക്കുന്ന എല്ലാ താരങ്ങളെയും കംഫർട്ട് ആക്കി വെയ്ക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അവരുടെ ഇമേജോ താര പദവിയോ സെറ്റിൽ മറ്റുള്ള ആർക്കും ബുദ്ധിമുട്ട് ആകാതിരിക്കാനും അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അത് ഒക്കെ തന്നെയാണ് അവർക്ക് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി ലഭിക്കാൻ കാരണവും എന്നാണ് നയൻതാരയെ കുറിച്ച് ദിവ്യ പ്രഭ പറഞ്ഞത്.
കൂടാതെ ചിത്രത്തിൽ ഏറ്റവും ഒടുവിൽ എത്തിയ താരം താൻ ആണെന്നും കാസ്റ്റിംഗിലെ എന്തോ പ്രശ്നം കാരണം ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആരെയും ലഭിച്ചില്ല എന്നും ഒടുവിൽ ആണ് അതിനായി തന്നെ വിളിക്കുന്നത് എന്നുമാണ് ദിവ്യ പ്രഭ പറഞ്ഞത്.
