Film News

അംഗീകാരങ്ങൾക്ക് വേണ്ടി ഞാനൊരിക്കലും ചാരിറ്റി പോലുള്ള കാര്യങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ കാണിച്ചു കൊടുത്തു കൈയ്യടി വാങ്ങിക്കാറില്ല!

diya sana fb post

കഴിഞ്ഞ ദിവസം ദയ സന തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

ഞാൻ ചെയ്യുന്ന പ്രവൃത്തികൾക് കിട്ടുന്ന അംഗീകാരങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കാനാണ് ഗുരുക്കന്മാരും വീട്ടുകാരും പറഞ്ഞു തന്നിട്ടുള്ളത്… അർഹതപ്പെട്ടത് അല്ല എന്ന് തോന്നുന്ന ഒന്നും ഞാൻ സ്വീകരിക്കാറില്ല…. അംഗീകാരങ്ങൾ ഓരോരുത്തരും മനസ്സറിഞ്ഞു തരുന്നതാണ്… അതിനെ വളരെ പ്രിയപ്പെട്ടതായി തന്നെയാണ് കാണുന്നത്… ഇന്ന് വെച്ച് അംഗീകാരങ്ങൾ ക്ക് വേണ്ടിയിട്ട് ഞാനൊരിക്കലും ജീവിതത്തിൽ ചാരിറ്റി പോലുള്ള കാര്യങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ കാണിച്ചു കൊടുത്തു കൈയ്യടി വാങ്ങി സിമ്പതി ക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുമില്ല…. അതുകൊണ്ടുതന്നെ പലരും ചോദ്യങ്ങൾ ഉന്നയിക്കും നിങ്ങൾ എന്ത് ചെയ്തു നിങ്ങൾ എന്താണ് സാമൂഹ്യപ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നൊക്കെ… നമ്മൾ ചെയ്യുന്ന നന്മ നമ്മളും നമ്മൾ നന്മ ചെയ്തു കൊടുക്കുന്ന ആ വ്യക്തിയും മാത്രം അറിഞ്ഞാൽ മതി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ…

ഈ കാലഘട്ടത്തിൽ നൻമ ചെയ്യുന്നതും വലിയ അപരാധമായി എനിക്ക് തിരിച്ചടി കിട്ടിയിട്ടുണ്ട്… സ്വന്തം ജീവിതത്തിലെ പ്രതിസന്ധിയെ മറന്നു മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന എന്നെപ്പോലുള്ള ഒരുപാട് മനുഷ്യർ ഈ ലോകത്തുണ്ട്… തിരിച്ചടികൾ നന്നായിട്ട് കിട്ടി അനുഭവസ്ഥർ ആയിട്ടുള്ള മനുഷ്യരുണ്ട് ഇവിടെ… അക്കൂട്ടത്തിൽ ഇന്ന് ഞാനും… എന്നാലും എന്നെ പഠിപ്പിച്ചത് എന്നെ വളർത്തിയതും ആയിട്ടുള്ള എന്റെ സ്പേസിൽ നിന്ന് കൊണ്ട് തന്നെ ജീവിതത്തിൽ മുന്നോട്ടു നീങ്ങാൻ തന്നെയാണ് എന്റെ തീരുമാനം… ഈ അവാർഡ് എനിക്ക് നൽകിയ സ്നേഹമുള്ള മനുഷ്യർക്ക്‌ നന്ദി.

The Latest

To Top