Film News

അങ്ങനെയുള്ള കാര്യങ്ങൾ വെച്ച് ആളുകളെ വിലയിരുത്തരുത്, തുറന്ന് പറഞ്ഞ് അനുമോൾ

anumol

മലയാള സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്  അനുമോള്‍. താരം  ഇന്ന്  വരെ അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ വളരെ മികച്ച  കഥാപാത്രങ്ങളെയാണ് അനു  അവതരിപ്പിച്ചിട്ടുള്ളത്. അതെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ  നിലവിൽ അനുമോള്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വളരെ ശ്രദ്ധ നേടുന്നത്. നിറം,ജാതി എന്നിവയുടെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് അനുമോള്‍ കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Anumol (@anumolofficial)

‘വസ്‍ത്രങ്ങള്‍, ആക്‌സസറൈസുകള്‍, വാക്കുകള്‍, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാര്‍ത്ഥവുമായിരിക്കട്ടെ.

 

View this post on Instagram

 

A post shared by Anumol (@anumolofficial)

നമ്മുടെ സമൂഹത്തിലെ  എല്ലാവരേയും ഒരേ പോലെ  അംഗീകരിക്കണമെന്നും ചിത്രം  പങ്കുവെച്ചുകൊണ്ട്’ അനുമോള്‍ പറയുന്നു. താരം ഇപ്പോള്‍ അഭിനയിക്കുന്നത് ടായ എന്ന സംസ്‍കൃത സിനിമയിലാണ്. ജി പ്രഭ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെടുമുടി വേണുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

The Latest

To Top