Film News

മഹാനടന്മാരുടെ നായികയായി തിളങ്ങിയ ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ ?

kaniha.actress

ചലച്ചിത്ര താരങ്ങളുടെ കുട്ടികാലത്തെ ചിത്രങ്ങൾ എന്നും ആരാധകർ ഏറ്റെടുക്കാറുണ്ട്. നിലവിൽ ഇപ്പോളിതാ വളരെ മനോഹാരിത തുളുമ്പുന്ന ചിത്രമാണ് ആരാധക സമൂഹം ഏറ്റെടുത്തിരിക്കുന്നത്. മോളിവുഡ് സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയ ഒരു താരസുന്ദരിയുടെ പഴയകാല ചിത്രമാണിത്.മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരുടെ കൂടെ നായികയായി അഭിനയിച്ച താരമാണ് കനിഹ.

kaniha1

kaniha1

അത് കൊണ്ട് തന്നെ  അനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിൽ  നായികയായി അഭിനയിക്കാനുള്ള അവസരം കനിഹയ്ക്ക് ലഭിച്ചു. അതെ പോലെ  സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. സത്യന്‍ അന്തിക്കാടിൻറെ 2009 ല്‍ പുറത്തിറങ്ങിയ  ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാള സിനിമാ ലോകത്ത് വളരെ ഏറെ  ശ്രദ്ധിക്കപ്പെടുന്നത്.

kaniha.3

kaniha.3

അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ  അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

Most Popular

To Top