General News

കോവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദം ഒമൈക്രോണിനെ കുറിച്ച് ഡോക്ടർ സൗമ്യ സരിൻ പറയുന്നത് !

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണിന്റെ ഭീതിയിലാണ് ഇപ്പോൾ ലോക ജനത. പല രാജ്യങ്ങളിലും ഇതിനോടകം സ്ഥിരീകരിച്ച ഈ വൈറസ് ഏറ്റവും ആശങ്കയുള്ള വൈറസ് ആയിട്ടാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഒരു വൈറസ് വരുമ്പോൾ അതിനെ പ്രതിരോധിക്കാനായി വാക്സിനുകളും മരുന്നുകളും കണ്ടുപിടിക്കുമ്പോൾ മനുഷ്യരെക്കാൾ മിടുക്കരായ വൈറസുകൾ അതിജീവിക്കാനുള്ള രൂപമാറ്റങ്ങൾ നടത്തുന്നു.

അങ്ങനെ രൂപമാറ്റങ്ങൾ നടത്തിയിട്ടാണ് പല വേരിയന്റുകളും ഉണ്ടാവുന്നത്. അങ്ങനെ ഓരോ വൈറസും സ്വയം രൂപമാറ്റം നടത്തി പുതിയ ഒരു വകഭേദം ആയി മാറും. ഇതിനു മുമ്പ് ഡെൽറ്റ വേരിയന്റ് അടക്കം നിരവധി തവണ രൂപമാറ്റം കൊറോണവൈറസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതു വരെയുള്ള വകഭേദങ്ങളെക്കാൾ പതിന്മടങ്ങ് അപകടകരം ആയിട്ട് ഉള്ള ഒന്നാണ് ഒമൈക്രോൺ. ഇത്രയും നാൾ സ്പൈക് പ്രോടീൻ വഴി ആയിരുന്നു കൊറോണ വൈറസ് മനുഷ്യശരീരത്തിന്റെ അകത്ത് കയറി ഇരുന്നത്.

എന്നാൽ ഇതിൽ നിന്നും മുപ്പതിലേറെ മാറ്റങ്ങൾ വരുത്തിയ വകഭേദം ആണ് ഒമൈക്രോൺ. സ്പൈക് പ്രോട്ടീനിൽ മാത്രം മുപ്പതിലേറെ മാറ്റങ്ങളും മുഴുവൻ ഘടനയിൽ 50ലേറെ മാറ്റങ്ങളുമാണ് ഈ വൈറസ് കൊണ്ടു വന്നിരിക്കുന്നത്. മനുഷ്യ ശരീരത്തിലേക്ക് കയറുവാൻ ആയി വൈറസിനെ സഹായിക്കുന്നതാണ് സ്പൈക് പ്രോട്ടീന്. ഇത്രയേറെ രൂപമാറ്റം വന്നതിനാൽ റീ ഇൻഫെക്ഷനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

ഇതുവരെയുള്ള കോവിഡിനെതിരെയുള്ള വാക്സിനുകൾ നൽകിയ ആന്റി ബോഡികളും കോവിഡ് ബാധിച്ചതിനെത്തുടർന്നുണ്ടായ ആന്റി ബോഡികളും തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നത് സാധ്യമല്ല എന്ന് സാരം. ഇത്രയേറെ രൂപമാറ്റം വരുത്തിയ വൈറസിനെ ആന്റി ബോഡികൾക്ക് തിരിച്ചറിയാൻ സാധിക്കില്ല. അതുകൊണ്ട് കോവിഡ് അതിജീവിച്ച രോഗികൾക്ക് ഇൻഫെക്ഷൻ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഇത് കൂടാതെ വ്യാപന ശേഷിയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഒരു എയ്ഡ്സ് രോഗിക്ക് കോവിഡ് ബാധിച്ചപ്പോൾ ഉണ്ടായ കൊറോണ വൈറസിന്റെ ഘടനാമാറ്റം ആണ് അമൈക്രോൺ രൂപപ്പെടാൻ കാരണമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആർ ടി പി സി ആർ കൂടാതെ ജീനോമിക്സ് പരിശോധനയും നടത്താനാണ് തീരുമാനം.

ഇതുവരെ നൽകിയിട്ടുള്ള വാക്സിനേഷനുകൾ ചെറുക്കാൻ ഈ വൈറസിന് സാധിക്കുമെന്ന് പഠനങ്ങൾ ഒന്നും ഇതുവരെ തെളിയിച്ചിട്ടില്ല. ആയതിനാൽ എല്ലാവരും വാക്സിനേഷനുകൾ നിർബന്ധമായും സ്വീകരിക്കണം. ഭയമല്ല ജാഗ്രതയാണ് മുഖ്യം. അതിനാൽ കൊറോണ വൈറസിനെ ചെറുക്കുവാൻ ആയി സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, കയ്യുകൾ സാനിറ്റൈസർ ഉപയോഗിക്ക് ശുചീകരിക്കുക. പിന്നെ നിർബന്ധമായും വാക്സിനേഷൻ സ്വീകരിക്കുക. അടിസ്ഥാനപരമായി രണ്ട് ഡോസുകൾ എങ്കിലും എല്ലാവരും വാക്സിൻ എടുക്കുക. ബൂസ്റ്റർ ഡോസുകൾ വരുമ്പോൾ അതും സ്വീകരിക്കുക.

Most Popular

To Top