തെന്നിന്ത്യൻ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള തമിഴകത്തെ ഹാസ്യസാമ്രാട്ട് ആണ് വിവേക്. പ്രിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാ ലോകം. തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ താരത്തിന് മരണവാർത്ത കേട്ട് വിശ്വസിക്കാൻ ആവാതിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനായി വീടിനുമുന്നിൽ ഇടിച്ചു കൂടുന്നത്. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിവേക് ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ താരത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു എന്ന് അറിയിച്ചിരുന്നു.
അക്യൂട്ട് കൊറോണറി സിൻഡ്രോം കാരണമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. പ്രിയ താരത്തിന്റെ മരണത്തിൽ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മെഡിക്കൽ സംഘം. കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷമാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത് എന്ന് റിപ്പോർട്ട് തള്ളുകയാണ് മെഡിക്കൽ സംഘം. കടുത്ത ഹൃദ്രോഗിയായ വിവേകിന് ഇടതു കൊറോണറി ആർട്ടറിയിൽ 100% ബ്ലോക്ക് ഉണ്ടായിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. വിവേക് കോവിഡ് നെഗറ്റീവ് ആയിരുന്നു എന്ന് താരത്തിനെ ചികിത്സിച്ച വടപളനിയിലെ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരോഗ്യവിദഗ്ദർ വ്യക്തമാക്കി. വളരെ കുറച്ചു ദിവസം കൊണ്ട് ഉണ്ടാവുന്ന ഒന്നല്ല ഹൃദ്രോഗം എന്നും വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വിവേകിനെ അബോധാവസ്ഥയിലാണ് കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും ഡോക്ടർമാർ പറയുന്നു. ആശുപത്രിയിൽ പ്രവേശിച്ചത് മുതൽ അദ്ദേഹത്തിന്റെ ഹൃദയമിടുപ്പ് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു കാർഡിയോളജി ടീമും എമർജൻസി ടീമും.
100% ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര കൊറോണറി ആൻജിയോഗ്രാം ചെയ്ത് സ്റ്റണ്ട് സ്ഥാപിക്കുകയായിരുന്നു. താരത്തിന്റെ രോഗാവസ്ഥയും വാക്സിനും തമ്മിൽ ബന്ധമില്ല എന്നും പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് ഇല്ലായിരുന്നു എന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസമയത്ത് ഭാര്യയും ബന്ധുക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാക്സിനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ഉള്ള ഭയം നീക്കാൻ ആയി സജീവമായിരുന്നു താരം. വാക്സിനെ കുറിച്ചും അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് സംശയം ഉണ്ട് എന്നും നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത് എന്ന് തനിക്കറിയാം അതിനാൽ വാക്സിനേഷൻ എടുത്ത് അപകടമില്ലെന്ന് ആളുകളെ കാണിക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു വാക്സിൻ സ്വീകരിക്കുന്നതിന് വിവേക് പറഞ്ഞ കാരണം. വാക്സിൻ എടുത്താൽ രോഗം വരില്ല എന്നല്ല എന്നാൽ രോഗം കാരണമുള്ള മരണം തടയാനാവും. അതിനാൽ വാക്സിനേഷൻ സ്വീകരിച്ചാലും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു. തമിഴിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള വിവേകിന്റെ വിയോഗം ഒരിക്കലും നികത്താൻ ആവാത്ത ഒരു തെന്നിന്ത്യൻ സിനിമയിൽ തീർത്തത്.
