മലയാള സിനിമയിൽ തന്നെ നാഴികക്കല്ലായി മാറിയ ചിത്രം ആയിരുന്നു ദൃശ്യം. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടപ്പോൾ മുതൽ തന്നെ ആകാംക്ഷയിൽ ആയിരുന്നു ആളുകളും. പ്രേക്ഷകരെ നിരാശപ്പെടുത്താതെ തന്നെയാണ് രണ്ടാം ഭാഗവും ഇറങ്ങിയത്. ആദ്യ ഭാഗത്തിനേക്കാൾ മികച്ച വരവേൽപ്പ് ആയിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്. നിരവധി അഭിനന്ദനങ്ങൾ ആണ് ചിത്രം കരസ്ഥമാക്കിയത്. ഇന്ത്യ ഒട്ടാകെ ഒന്നടങ്കം വാഴ്ത്തിയ മലയാള ചിത്രം ആയിരുന്നു ഇത്. ഇപ്പോഴിതാ ചിത്രം ഒരു പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.
വോഗ് ഇന്ത്യ മാഗസിന്‍ പുറത്തു വിട്ട ലിസ്റ്റില്‍ ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ ദൃശ്യം 2 രണ്ടാംസ്ഥാനം നേടിയിരിക്കുകയാണ്. ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ വന്ന ടു ഓള്‍ ദി ബോയ്‌സ് ആണ്. അതിനു തൊട്ടു പിന്നലെ ആണ് ദൃശ്യത്തിന്റെ സ്ഥാനം. ഈ ലിസ്റ്റില്‍ ആദ്യ പതിനൊന്നില്‍ എട്ടും നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ വെബ് സീരീസ്, സിനിമകള്‍ ആണ്. ലിസ്റ്റിൽ ഇടം നേടിയ ഏക മലയാള ചിത്രവും ദൃശ്യം തന്നെയാണ്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ലോക്ക്ഡൗൺ സമയത്ത് ദൃശ്യം 2 വിന്റെ ചിത്രീകരണം നടന്നത്.
