നിരവധി ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ ആണ് ദുൽഖർ സൽമാൻ. വളരെ പെട്ടന്നാണ് ദുൽഖർ മലയാളികളുടെ പ്രിയങ്കരനായി മാറിയത്. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് വരുന്നത്. എന്നാൽ ആദ്യചിത്രത്തിൽ വേണ്ടത്ര ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞില്ല. അതിനു ശേഷം ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് ദുൽഖറിനെ കാത്തിരുന്നത്. മലയാളത്തിൽ കൂടാതെ തമിഴിലും ഹിന്ദിയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരം ലഭിച്ചരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ തന്റെ സുഹൃത്ത് ശേഖറിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ആണ് ആരാധക ശ്രദ്ധ നേടിയത്. ശേഖർ തനിക് എത്രമാത്രം പ്രിയപ്പെട്ടത് ആണെന്നാണ് ദുൽഖർ പറയുന്നത്.
“ബര്‍ഗര്‍ ഷെഫ്, അള്‍ട്ടിമേറ്റ് റോഡ് ട്രിപ് കോ ഡ്രൈവര്‍, മാസ്മരിക ഡി.ജെ, മ്യൂസിക് ഗുരു, സിനിമാപ്രേമി, എന്റെ കുടുംബത്തിലെ എല്ലാവരുടെയും സുഹൃത്ത് എന്നീ റോളുകളാണ് നീ വഹിക്കുന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ‘നിന്റെ ടെഡി ബിയര്‍ രൂപവും ഭാവവും മികച്ച സ്റ്റൈലും പിന്നെ ആരുടെയും ഹൃദയം കവരുന്ന ആ ചിരിയും. എപ്പോഴും എനിക്കൊപ്പം നിന്നതിന് നന്ദി. ഒറ്റപ്പെട്ടു എന്ന തോന്നല്‍ എനിക്കുണ്ടാകാതെയിരിക്കാന്‍ നീ ശ്രദ്ധിച്ചു. എനിക്ക് കൂട്ടിനായി മാത്രം നീ ഷൂട്ടുകളില്‍ വന്നു.എന്‍റെ ലൊക്കേഷനുകളില്‍ നിന്നും വീട്ടിലേക്കും ജോലിയ്ക്കുമായി നീ പോയും വന്നുമിരുന്നു. ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാതിരുന്നിട്ടില്ല. എപ്പോഴത്തെയും പോലെ ജന്മദിനത്തിന്റെ തലേനാലും നീ ഒപ്പമുണ്ടായിരുന്നു. ഞങ്ങള്‍ തീയതി ശ്രദ്ധിക്കാന്‍ മറന്നു പോയി.ഓര്‍മ്മ വന്നപ്പോഴേക്കും നീ തിരികെ പോയിരുന്നു. എല്ലാ വര്‍ഷവും ഇത് തന്നെയാണ് കഥ. പക്ഷെ നീ പറഞ്ഞതു പോലെ നമ്മള്‍ ഇങ്ങനെ തുടരുന്നത് തന്നെയാണല്ലോ പ്രധാനപ്പെട്ട കാര്യം” എന്നുമാണ് ശേഖറിന് ആശംസകൾ അറിയിച്ച് കൊണ്ട് ദുൽഖർ കുറിച്ചത്.
