Film News

ദുർഗ കൃഷ്ണന് പ്രണയ സാഫല്യം, താരം ഇന്ന് വിവാഹിതയായി!

durga krishna marriage

നടിയും നർത്തകിയും ആയ ദുർഗ കൃഷ്ണ വിവാഹിതയായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം  നിര്‍മാതാവും ബിസിനസുകാരനുമായ അർജുനെ ആണ് താരം വിവാഹം കഴിച്ചത്. ഇന്ന് രാവിലെ  ഗുരുവായൂര്‍ ക്ഷേത്ര നടയിൽ വച്ചായിരുന്നു വിവാഹം . കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. താരത്തിന്റെ വിവാഹചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് തന്നെ തനിക്ക് പ്രണയം ഉണ്ടെന്നും ഉടൻ വിവാഹിത ആകുമെന്നും താരം തുറന്ന് പറഞ്ഞിരുന്നു. അതിനു ശേഷം അർജുൻ പരിചയപ്പെടുത്തിക്കൊണ്ടും താരം എത്തിയിരുന്നു. അടുത്തിടെ ദുർഗ പങ്കുവെച്ച സേവ് ദി ഡേറ്റ് ചിത്രങ്ങളും ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിച്ച താരം എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു.

 

View this post on Instagram

 

A post shared by Variety Media (@varietymedia_)

 

View this post on Instagram

 

A post shared by Variety Media (@varietymedia_)


വിമാനം എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ തുടക്കം കുറിച്ചത്. അതിനു ശേഷം പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെയും താരം പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. അടുത്തിടെ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയതിനു ശേഷം പരിപാടിയിലെ മത്സരാർത്ഥിയായ ഷിയാസുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ യഥാർത്ഥ ഹീറോയെ പരിചയപ്പെടുത്തിക്കൊണ്ട് താരം രംഗത്ത് വന്നത്.

The Latest

To Top