Kerala

ജീവൻ ഒടുക്കുമെന്ന് ഈ ബുൾ ജെറ്റിലെ ലിബിൻ ലൈവിൽ ! കള്ളക്കേസെന്നു ആരോപണം

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയമാകുന്നത് ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റാണ്. ഒരു ഓമ്നി വണ്ടിയിൽ രാജ്യം മുഴുവനും കറങ്ങുന്ന ലിബിൻ എബിൻ സഹോദരന്മാരുടെ യൂട്യൂബ് ചാനൽ ആണ് ഈ ബുൾ ജെറ്റ്. രണ്ടുവർഷം മുമ്പ് തുടങ്ങിയ യൂട്യൂബ് ചാനലിൽ 1.35 മില്യൺ സബ്സ്ക്രൈബർസ് ആണുള്ളത്. ഇവരുടെ നെപ്പോളിയൻ എന്ന വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആർടി ഓഫീസിലെത്തിയ ലിബിനെയും എബിനെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പാർട്ടി ഓഫീസിൽ നിന്നും ലിബിൻ പങ്കുവെച്ച ലൈവ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

സ്വന്തം ജന്മ നാട് തന്നെ ഞങ്ങളെ ചതിച്ചു എന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ലിബിൻ പറയുന്നത്. വ്യാജമായ വാർത്തകൾ ആണ് തങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് പ്രചരിക്കുന്നത് എന്നും ഇതിനൊരു അന്ത്യം വന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ലിബിൻ ലൈവിലൂടെ വെളിപ്പെടുത്തി. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ അടുത്ത് വളരെ മാന്യമായി പെരുമാറിയിട്ട് പോലും തങ്ങളെക്കുറിച്ച് മോശമായിട്ടാണ് പത്രപ്രവർത്തകരോട് പറയുന്നതെന്നും ഒരു വണ്ടി ഡിസൈൻ ചെയ്തതിന്റെ പേരിൽ ആണ് ഇത്രയേറെ ക്രൂരതകൾ അനുഭവിക്കുന്നതെന്നും ലിബിൻ ലൈവിലൂടെ വ്യക്തമാക്കി.

ഇ ബുൾ ജെറ്റ് സഹോദരന്മാരെ ടൗൺ പോലീസ് ഉദ്യോഗസ്ഥർ എത്തി അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആർ ടി ഓഫീസിൽ എത്തിയ ഇവരെ കാണുവാൻ ആരാധകർ തടിച്ചു കൂടിയതോടെ ആർ ടി ഓഫീസിലെ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു. ഇത് കൂടാതെ കോവിഡ് പ്രോട്ടോകോൾ ലംഘനം കൂടി ആയതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിന്റെ മൃഗീയ വിളയാട്ടം അവസാനിപ്പിക്കണമെന്നും ഈ സഹോദരങ്ങൾ ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയത്.

The Latest

To Top