മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിൻ സോയ. ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ മാറിയ താരമായിരുന്നു ശാലിൻ.
സിനിമയിലും സാന്നിധ്യമറിയിച്ചു താരം. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു ശാലിൻ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്.
യാത്രയുടെയും മറ്റും ചിത്രങ്ങളാണ് ആരാധകർ കൂടുതലായും ശ്രദ്ദിക്കുന്നത്. വലിയൊരു യാത്ര പ്രേമി കൂടിയാണ് ശാലിൻ. യാത്രയോടുള്ള പ്രണയത്തെക്കുറിച്ചും ശീലങ്ങളെ കുറിച്ച് ഒക്കെ ശാലിൻ മനസ്സ് തുറന്നിരിക്കുകയാണ്.
ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. സമ്പാദ്യം മുഴുവനും ഉപയോഗിച്ച് യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്തപ്പേര് തനിക്കുണ്ട്. എന്നാൽ അത് ഞാൻ ആസ്വദിക്കുകയാണ് ചെയ്യുന്നത്. ലോകം കണ്ടില്ലെങ്കിൽ പിന്നെയെന്ത് ജീവിതം ആണുള്ളത്?
യാത്രകൾ അത്രത്തോളം തന്നെ തന്റെ സ്വത്വത്തെ രൂപപ്പെടുത്തുവാൻ സഹായിച്ചിട്ടുണ്ട്. ഇനിയും കുറെ യാത്രകൾ ചെയ്യണമെന്നാണ് തൻറെ ആഗ്രഹമെന്നും യാത്രയുടെ ചിത്രങ്ങൾ പകർത്താനും അത് പങ്കുവയ്ക്കാനും ഒന്നും താല്പര്യം ഇല്ല. ക്യാമറയും മൊബൈലും പിടിച്ച് നടന്നാൽ പലതും കാണാതെയും അറിയാതെയും പോകുമെന്നും ശാലിൻ പറയുന്നു, എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കാര്യമാണ് എന്നതുതന്നെ. സുഹൃത്തുക്കൾ പലരും പറയാറുണ്ട്, ഒത്തിരി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ചിലപ്പോൾ തെളിവ് ഉണ്ടാവില്ല.
നിൻറെ കയ്യിൽ അങ്ങനെ ഫോട്ടോയും വീഡിയോയും ഇല്ലല്ലോ. സത്യമാണ് ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് അങ്ങനെ എന്ന് പറയുന്നു. ഇഷ്ടം സ്ഥലങ്ങളെപ്പറ്റി ശാലിൻ പറയുന്നുണ്ട്. എനിക്ക് ഏറെ ഇഷ്ടം ഉള്ള സ്ഥലങ്ങളിൽ ഒന്ന് ദുബായിലാണ്. ദുബായ് എനിക്ക് അമ്മ വീട് പോലെയാണ്. ഇടയ്ക്ക് പോകേണ്ടി വരാറുണ്ട്.
അതുകൊണ്ട് അവിടെ ദുബായ് കാണാൻ പോയിരുന്നു, അവിടെ വന്ന് ഭൂരിഭാഗം ആളുകളും മൊബൈൽ പിടിച്ചു നടക്കുന്ന കാഴ്ച സത്യം പറഞ്ഞാൽ എനിക്ക് ഒരു അരോചകമായി ആണ് തോന്നിയത്. ഇത് എൻറെ മാത്രം അഭിപ്രായമാണ്. എല്ലാവർക്കും ഓരോ നിമിഷവും മൊബൈൽ ക്യാമറയിൽ പകർത്താൻ താൽപര്യമുണ്ടാകും. അതുമാത്രമല്ല അത്രയും തിരക്കും ബഹളവും ഉള്ള സ്ഥലങ്ങളിൽ എനിക്ക് അത്ര ഇഷ്ടമല്ല എന്നാണ് ശാലിൻ പറയുന്നത്. കൊറോണക്കാലത്ത് യാത്രയെപ്പറ്റി സംസാരിക്കുന്നുണ്ട്. പുഷ്കറിൽ പോയിരുന്നു.
വളരെ സുന്ദരമായി യാത്രയായിരുന്നു. യാത്രകളെ സ്നേഹിക്കുന്നവർ ഒരിക്കലും പുഷ്കർ സന്ദർശിക്കണമെന്നും ശാലിൻ പറയുന്നു. പരിശുദ്ധമായ ഭൂമിയാണ്. ഭക്തിയുടേയും പ്രാർത്ഥനയുടേയും മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു മാന്ത്രിക ഇടമാണ് പുഷ്കർ. പിന്നെ പോയ സ്ഥലം ജയ്പൂർ ആണെന്ന് പറയുന്നു. പല പ്രാവശ്യം പോയിട്ടുണ്ട്.. അതുകൊണ്ട് അവിടെ കുറെ സ്ഥലങ്ങളും കാര്യങ്ങളും ഒക്കെ തനിക്കറിയാം. ഒരിക്കലും നമുക്ക് മടുപ്പ് തോന്നാത്ത വീണ്ടും കാണണമെന്ന് മനസ്സ് തോന്നിക്കുന്ന ചില ഇടങ്ങൾ ഉണ്ടാകും, അങ്ങനെ ഒരു സ്ഥലമാണ് ജയ്പൂർ.
