Uncategorized

ഈ സെക്കന്റുകൾ പോലും ഏറ്റവും പ്രിയപ്പെട്ടതാണ്, മോഹൻലാലിനെ കുറിച്ച് കൃഷ്ണ ശങ്കര്‍

Krishna-sankar.1

വളരെ ചുരുക്കം ചില  സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ആഴത്തിൽ സ്ഥാനം നേടിയനടനാണ് കൃഷ്ണ ശങ്കര്‍.ഇപ്പോൾ താരത്തിന്റെ പിറന്നാൾ ദിനത്തിൽ മലയാളികളുടെ പ്രിയ നടൻ മോഹന്‍ലാല്‍ നല്‍കിയ ആശംസയെ കുറിച്ച്‌ ആരാധകരുമായി  പങ്കുവെയ്ക്കുകയാണ് കൃഷ്ണ ശങ്കര്‍. ലാലേട്ടൻ  താരത്തിനെ നേരിട്ട് വിളിച്ച്‌ ആശംസ അറിയിച്ചെന്നും, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് തനിക്ക് വേണ്ടി തന്ന ഇരുപത്തിയേഴ്  സെക്കന്റ് ഇനി മുന്നോട്ട് പോകാനുള്ള പ്രാര്‍ത്ഥനയും, ഗുരുത്വവുമാണെന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.

 

View this post on Instagram

 

A post shared by SVK (@krisnasankar)

‘ഇന്നലെ എന്റെ പിറന്നാളിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഒരു നടന്‍ ആവണമെന്ന ആഗ്രഹമാണ് എന്നെ സിനിമയില്‍ എത്തിച്ചത്. ആ ആഗ്രഹം എന്നിലേക്ക് വന്നത് കുട്ടിക്കാലം മുതല്‍ എന്നെ വിസ്മയിപ്പിച്ച്‌ കൊണ്ടിരിക്കുന്ന ഈ മുഖമാണ്.അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് എനിക്ക് വേണ്ടി തന്ന ഈ 27 സെക്കന്‍ഡുകള്‍ ഇനിയുള്ള യാത്രയില്‍ എനിക്ക് മുന്നോട്ട് പോവാനുള്ള പ്രാര്‍ത്ഥനയും അനുഗ്രഹവും ഗുരുത്വവുമായി ഞാന്‍ കാണുന്നു’.

 

View this post on Instagram

 

A post shared by SVK (@krisnasankar)

അതെ പോലെ തന്നെ മലയാള സിനിമാ രംഗത്ത്  കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുടുക്ക് 2025 റിലീസിനായി കാത്തിരിക്കുകയാണ്. കൃഷ്ണ ശങ്കര്‍ വളരെ സുപ്രധാന  കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ താരത്തിന് പുറമെ  ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

The Latest

To Top