Film News

ഫഹദിന് വിലക്ക്, വിശദീകരണവുമായി ഫിയോക്ക്!

fiok about fahadh

തുടർച്ചയായി ഓ ടി ടി ചിത്രങ്ങളിൽ അഭിനയിക്കുന്ന ഫഹദിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഫിയോക്ക്. ഇനിയും ഓ ടി ടി ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞാൽ ഫഹദിന് വിലക്ക് ഏർപ്പെടുത്തും എന്നാണ് ഫിയോക്ക് ആദ്യം പറഞ്ഞത്. എന്നാൽ ഇത് തിരുത്തിക്കൊണ്ട് ഫിയോക്ക് ഉടൻ തന്നെ എത്തുകയും ചെയ്തിരുന്നു. ഫഹദിനെ വിലക്കിയേക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് തിയറ്റർ സംഘടനയായ ഫിയോക്ക് തന്നെ അറിയിച്ചു . രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്നും ഫഹദ് ഫാസിൽ പറഞ്ഞതായി ഫിയോക് പറഞ്ഞു. കൂടാതെ ഇനി ഉടനെ അടുത്ത ഓടി ടി ചിത്രങ്ങളുമായി താൻ പ്രവർത്തിക്കുന്നില്ല എന്നും ഫഹദ് പറഞ്ഞതായി ഫിയോക്ക് പറഞ്ഞു.

ഇപ്പോൾ രണ്ടു ചിത്രങ്ങൾ ആണ് ഫഹദിന്റേതായി ഓ ടി ടി റിലീസിന് എത്തിയത്. ലോക്ക് ഡൌൺ സമയത്ത് പുറത്തിറങ്ങിയ സീ യു സൂണും അടുത്തിടെ പുറത്തിറങ്ങിയ ജോജിയും നിഴലും ആണ് ഫഹദിന്റെ പുറത്തിറങ്ങിയ ചിത്രം. സീ യു സൂൺ അതികം മികച്ച അഭിപ്രായം നേടാതെ പോയപ്പോൾ ജോജി മികച്ച പ്രതകരണങ്ങൾ ആണ് നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോൾ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Most Popular

To Top