പണമുണ്ടാക്കി സുഖവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല.
വിദ്യാഭ്യാസം നേടി ഉയർന്ന ജോലി വാങ്ങി ശമ്പളം ഉണ്ടാക്കി നല്ല പരിതസ്ഥിതിയിൽ കുടുംബ ജീവിതം നയിക്കാൻ ആണ് എല്ലാവരും ദിനംപ്രതി കഷ്ടപ്പെടുന്നത്. ചില ശീലങ്ങൾ കാരണം നമ്മൾ ദരിദ്രരായേക്കും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇതു കൂടാതെ കുറിയും ചിട്ടിയും ഉള്ള ആളുകളിൽ പലരും അതിന്റെ അവസാന തീയതി മറക്കുന്നവർ ആയിരിക്കും.
അപ്പോൾ ഭീമമായ തുക പെനാൽറ്റി അടയ്ക്കേണ്ടി വരും. ആ ശീലം മാറ്റിയെടുക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഈ ശീലമുള്ളവർ എന്നും ദരിദ്രരായി തന്നെയിരിക്കും. വളരെ കുറച്ചു പൈസ കിട്ടിയാലും അത് മുഴുവൻ ചിലവാക്കുന്ന സ്വഭാവം ചിലർക്കുണ്ട്. എന്തെങ്കിലും ഒരു സാധനം കാണുമ്പോൾ തന്നെ അത് പെട്ടെന്ന് വാങ്ങണമെന്ന ചിന്തയാണ് അവർക്ക് മനസ്സിൽ ഉണ്ടാവുക.
ആ വസ്തു കൊണ്ട് ഭാവിയിൽ ഉപയോഗം ഉണ്ടോ എന്നുപോലും അവർ ചിന്തിക്കുന്നില്ല. വസ്തു കാണുന്ന നിമിഷം തന്നെ വാങ്ങിക്കാൻ അവർ നോക്കുന്നു. ഇത്തരക്കാർക്ക് ഒരിക്കലും പണം കൈയ്യിൽ നിൽക്കില്ല. ബഡ്‌ജറ്റ്റിങ് നടത്താത്തവരുടെ കയ്യിലും പണം ഉണ്ടാകില്ല. കിട്ടുന്ന വരുമാനം ഏത് രീതിയിലാണ് ചിലവാക്കുന്നത് എന്ന ധാരണ ഇല്ലാത്തവരും അതിന്റെ കണക്കുകൂട്ടലുകൾ നടത്താത്തവരും ആണിവർ. പണം വരും പോകും എന്നതാണ് ഇവരുടെ രീതി.
എന്നാൽ ഇത് വളരെ അപകടകരമായ ഒരു ഘട്ടം ആണ്. കാരണം ഇവർ പെട്ടെന്ന് തന്നെ ദരിദ്രർ ആകും. യാതൊരു നിക്ഷേപങ്ങങ്ങൾ ചെയ്യാത്തവർക്കും ഒരിക്കലും സമ്പന്നർ ആകാൻ കഴിയില്ല.ചിലർക്ക് സേവിങ്‌സും പണം നിക്ഷേപിക്കുന്ന ശീലങ്ങൾ ഒന്നും ഉണ്ടാവാറില്ല. കുറച്ച് പണം അധികം കയ്യിൽ എത്തിയാൽ അത് ചിലവാക്കാൻ എന്തെങ്കിലും കാരണം അവർ കണ്ടെത്തുന്നു. ഇത് പോലുള്ളവർ വരുമാനം ഇല്ലെങ്കിലും പണം കടം വാങ്ങി ചിലവാക്കും.
നിങ്ങളെ ദരിദ്രർ ആക്കുന്ന നാലാമത്തെ ശീലം ആണിത്. ഇങ്ങനെ ഉള്ളവർ ജീവിതത്തിൽ കഷ്ടപ്പെട്ട് കൊണ്ടേയിരിക്കും. പണം ചിലവാക്കുന്ന വഴിയേ കുറിച്ച് യാതൊരു അറിവില്ലാത്തതും നിങ്ങളെ ദരിദ്രർ ആക്കും. നല്ല വരുമാനം ഉണ്ടായിട്ടും ആ പണം ഒക്കെ എവിടെ പോയി എന്ന് മനസിലാവുന്നില്ല എന്ന് പറയുന്നവർ അനവധി ആണ്. ഇങ്ങനെ ഒരു ശീലം ഉള്ളവർക്കും ഒരിക്കലും ദാരിദ്ര്യം വിട്ടു മാറില്ല.
ഈ അഞ്ചു ശീലങ്ങളിൽ ഏതെങ്കിലും ഒരു ശീലം ഉള്ളവർ പോലും ദരിദ്രർ ആയിക്കൊണ്ടിരിക്കും. അങ്ങനെ ഉള്ള ശീലങ്ങൾ എത്രയും പെട്ടെന്ന് ഒഴിവാക്കുക. ഈ സ്വഭാവങ്ങൾ ഒഴിവാക്കിയാൽ തന്നെ സമ്പത്ത് ഉണ്ടാകും. ഈ ശീലങ്ങൾ നിങ്ങളിൽ ഉണ്ടോ എന്ന് കണ്ടെത്തി അത് എത്രയും പെട്ടെന്ന് മാറ്റിയാൽ തന്നെ സുഖവും സന്തോഷവും സമ്പത്തും നിറഞ്ഞ ഒരു ജീവിതം നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും.
